‘മറ്റ്​ കന്യാസ്​ത്രീകൾക്കും മോശം അനുഭവം നേരിടേണ്ടിവന്നിട്ടുണ്ട്’ -ജലന്ധർ ബിഷപ്പിനെതിരെ ​ൈവദികൻ

​േകാട്ടയം: ക​ത്തോലിക്ക സഭ നേതൃത്വത്തെയും ജലന്ധര്‍ ബിഷപ്പിനെയും കൂടുതൽ പ്രതിരോധത്തിലാക്കി ലൈംഗികാരോപണത്തിൽ കൂടുതൽ വെളിപ്പെടുത്തലുകൾ. ബിഷപ്പി​​െൻറ പെരുമാറ്റത്തെക്കുറിച്ച് ഒട്ടേറെ കന്യാസ്ത്രീകള്‍ പരാതി പറഞ്ഞിട്ടുണ്ടെന്ന്​ ജലന്ധറിൽ പ്രവർത്തിക്കുന്ന കന്യാസ്​ത്രീയുടെ ബന്ധുകൂടിയായ വൈദികൻ വ്യക്​തമാക്കി​​.ബിഷപ്പിനെതിരെ ഒരുകൂട്ടം കന്യാസ്​ത്രീകൾ മദർ സുപ്പീരിയറിന്​ നൽകിയ പരാതിയും അന്വേഷണ സംഘത്തിന്​ ലഭിച്ചു. 

ബിഷപ് ഫ്രാങ്കോ മുളക്കൽ രാത്രി അശ്ലീലസന്ദേശങ്ങള്‍ അയക്കുന്നതായി പരാതിയുണ്ടെന്ന്​ വൈദികൻ പറഞ്ഞു. മറ്റ്​ കന്യാസ്​ത്രീകൾക്കും മോശം അനുഭവം നേരിടേണ്ടിവന്നിട്ടുണ്ട്​. പരാതികള്‍ പുറത്തുവരാത്തത് അധികാരികളോടുള്ള പേടിമൂലമാണ്. കുറവിലങ്ങാട്ടെ കന്യാസ്ത്രീയുടെ പരാതി ഒമ്പത് വൈദികര്‍ക്കൊപ്പം രൂപതയില്‍ ഉന്നയിച്ചിരുന്നു. എന്നാൽ, നടപടി ഉണ്ടായില്ല. ലൈംഗിക പീഡന പരാതി സഭ നേതൃത്വത്തെ അറിയിച്ചിട്ടും നിരുത്തരവാദപരമായാണ്​ പെരുമാറിയത്​. 

പരാതി അറിഞ്ഞിട്ടും ഒഴിഞ്ഞുമാറാനാണ്​ കർദിനാൾ മാർ ജോർജ്​ ആലഞ്ചേരി ശ്രമിച്ചത്​. മാർപാപ്പയെ അറിയിക്കാനുള്ള ബാധ്യത കർദിനാളിന്​ ഉണ്ടായിരുന്നു. കർദിനാളിനെ കാണാൻ പോയ സമയത്ത്​ 15 മിനിറ്റോളം മറ്റ്​ കന്യാസ്​ത്രീകളെ ഒഴിവാക്കി പീഡനത്തിനിരയായ കന്യാസ്​ത്രീയുമായി കർദിനാൾ സംസാരിച്ചത്​ എന്താണെന്ന്​ വെളിപ്പെടുത്തണം. പരാതിയുടെ ഗൗരവം ഉൾക്കൊള്ളാതെ സഭ അധ്യക്ഷന്മാർ ബിഷപ്പിനെ പിന്തുണക്കുകയാണ്​. പരാതി ഉന്നയിച്ചപ്പോൾതന്നെ ഒത്തുതീർപ്പിനായി സഭ ശ്രമി​െച്ചന്നും ജലന്ധർ രൂപത കന്യാസ്​ത്രീ​െയയും കുടുംബത്തെയും ഭീഷണിപ്പെടുത്തിയെന്നും വൈദികൻ പറഞ്ഞു.

കന്യാസ്​​​ത്രീകൾ മദർ സുപ്പീരിയറിന്​ നൽകിയ പരാതികളിലും  ഗുരുതര ആരോപണങ്ങളുണ്ട്​​. പുരോഹിതൻ എന്നതിലുമുപരി ബിഷപ് ഫ്രാങ്കോ  രാഷ്​ട്രീയക്കാരനും ബിസിനസുകാരനുമാണെന്നാണ്​ പരാതിയില്‍ പറയുന്നത്. എതിർശബ്​ദമുയർത്തുന്നവരെ മാനസികമായി പീഡിപ്പിക്കുകയാണ്. സന്യാസിനി സഭ രക്ഷാധികാരി എന്ന അധികാരം മാത്രമുള്ള ബിഷപ് കന്യാസ്ത്രീമാരുടെ വാര്‍ഷികാവധി നിശ്ചയിക്കുന്നതിലും സ്ഥലംമാറ്റം പോലുള്ള ചെറിയകാര്യങ്ങളിലും വരെ ഇടപെടുകയാണ്​. ബിഷപ് ഉൾപ്പെടെയുള്ളവരുടെ പീഡനത്തെ തുടർന്ന് 18 പേരാണ് സന്യാസിനി സഭ വിട്ടത്​.

ബിഷപ്പി​െൻറ താൽപര്യത്തിന് വഴങ്ങുന്ന കന്യാസ്​ത്രീകൾക്ക് എല്ലാ പരിഗണനയും നൽകും. എതിർപ്പുയർത്തുന്നവരെ ശത്രുവിനെപ്പോലെയാണ് കാണുന്നത്​. ബിഷപ് ഫ്രാങ്കോയെ സന്തോഷിപ്പിക്കുന്ന നടപടികൾക്ക് മാത്രമാണ്​ മദർ സുപ്പീരിയർ അടക്കമുള്ളവരുടെ അധികാരം വിനിയോഗിക്കുന്നത്. ബിഷപ്പിന് താൽപര്യമുള്ള ചില കന്യാസ്​ത്രീകൾ ആരോപണങ്ങളിൽപെട്ടിട്ടും നേതൃസ്​ഥാനങ്ങളിൽ തുടരുന്നതായും പരാതിയിൽ പറയുന്നു.

Tags:    
News Summary - New Arguments against Jalandhar Bishop Franco Mulakkal -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.