തിരുവനന്തപുരം: സംസ്ഥാനത്ത് 14 പേർക്ക് ചൊവ്വാഴ്ച കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഇതോടെ ആകെ ചികിത്സയിലുള്ളവർ 105 പേരായി. പുതുതായി സ്ഥിരീകരിച്ചവിൽ എട്ട് പേർ ദുബൈയിൽനിന്ന് വന്നവരാണ്. ഒരാൾ ഖത്തറിൽനിന്നും മറ്റൊരാൾ ബ്രിട്ടനിൽനിന്ന് വന്നതുമാണ്.
കാസർഗോഡ് 6, കോഴിക്കോട് 3, മലപ്പുറം 1, പാലക്കാട് 1, കോട്ടയം 1, എറണാകുളം 1, ആലപ്പുഴ 1 എന്നിങ്ങനേയാണ് രോഗം സ്ഥിരീകരിച്ചത്. ആരോഗ്യ പ്രവർത്തകക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ സംസ്ഥാനത്താകെ 72,460 പേർ നിരീക്ഷണത്തിലുണ്ട്. യാത്രാവിലക്ക് കൂടുതൽ കർക്കശമാക്കാനും തീരുമാനിച്ചു. ടാക്സി, ഓട്ടോ എന്നിവ അടിയന്തിര വൈദ്യ സഹായത്തിനും അവശ്യ സാധനങ്ങൾ എത്തിക്കാനും മാത്രം ഉപയോഗിക്കണം. സ്വകാര്യ വാഹനങ്ങളിൽ ഡ്രൈവർക്കും മുതിർന്ന ഒരാൾക്കും മാത്രമാണ് സഞ്ചരിക്കാൻ അനുമതിയുള്ളത്. അഞ്ചിലധികം പേർ ഒരുമിച്ച് കൂടരുത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.