നേപ്പാളിൽ കുടുങ്ങിയ കോഴിക്കോട്ടുകാർ അടക്കമുള്ളവരെ നാട്ടിലെത്തിക്കണം; വിദേശകാര്യ മന്ത്രിക്കും ഇന്ത്യൻ അംബാസഡർക്കും എം.കെ. രാഘവൻ എം.പിയുടെ കത്ത്

ന്യൂഡൽഹി: ആഭ്യന്തര പ്രക്ഷോഭങ്ങൾ കാരണം സംഘർഷഭരിതമായ നേപ്പാളിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് എം.കെ. രാഘവൻ എം.പി വിദേശകാര്യ   മന്ത്രി എസ്. ജയശങ്കറിനും നേപ്പാളിലെ ഇന്ത്യൻ അംബാസഡർക്കും കത്തയച്ചു.

കോഴിക്കോട് ഉൾപ്പെടെ കേരളത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി പേർ നേപ്പാളിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും നേപ്പാളിലെ സ്ഥിതിഗതികൾ മോശമായതിനാൽ അവരടക്കമുള്ള ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും അടിയന്തരമായി അവരെ നാട്ടിലെത്തിക്കാൻ ഇന്ത്യൻ എംബസി മുൻകൈയെടുക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു.

‘ജെൻ സി’ പ്ര​ക്ഷോ​ഭ​ത്തെ തുടർന്ന് ആഭ്യന്തര സംഘർഷം രൂക്ഷമായ നേപ്പാളിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് സ്ഥിതിഗതികൾ ശാന്തമാകുന്നതുവരെ അങ്ങോട്ടുള്ള യാത്ര മാറ്റിവെക്കണമെന്ന് ഇന്ത്യൻ പൗരന്മാരോട് കേന്ദ്ര വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. നേപ്പാളിലുള്ള ഇന്ത്യൻ പൗരന്മാർ നിലവിൽ താമസിക്കുന്നയിടങ്ങളിൽ തന്നെ തുടരണമെന്നും തെരുവുകളിൽ ഇറങ്ങുന്നത് ഒഴിവാക്കണമെന്നും അതീവ ജാഗ്രത പാലിക്കണമെന്നും മന്ത്രാലയം നിർദേശിച്ചു.

നേപ്പാൾ അധികൃതരിൽ നിന്നും കാഠ്മണ്ഡുവിലെ ഇന്ത്യൻ എംബസിയിൽ നിന്നുമുള്ള സുരക്ഷാ ഉപദേശങ്ങൾ പാലിക്കണമെന്നും എന്തെങ്കിലും സഹായം ആവശ്യമുള്ളവർ കാഠ്മണ്ഡുവിലെ ഇന്ത്യൻ എംബസിയെ ഫോൺ വഴി ബന്ധപ്പെടണമെന്നും വിദേശ മന്ത്രാലയം നിർദേശിച്ചു. ‪+977 - 980 860 2881‬, ‪+977–981 032 6134 ഇരു നമ്പറുകളിലും വാട്സ് ആപ് വഴിയും വിളിക്കാമെന്നും മന്ത്രാലയം അറിയിച്ചു.

സെ​പ്റ്റം​ബ​ർ നാ​ലി​നാ​ണ് ഫേ​സ്ബു​ക്ക്, വാ​ട്സ്ആ​പ്, എ​ക്സ് എ​ന്നി​വ​യു​ൾ​പ്പെ​ടെ 26 സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ സ​ർ​ക്കാ​ർ നി​​രോ​ധി​ച്ച​തിന് പിന്നാലെ തിങ്കളാഴ്ചയാണ് നേപ്പാളിൽ ‘ജെൻ സി’ പ്ര​ക്ഷോ​ഭം പൊട്ടിപ്പുറപ്പെട്ടത്. പാ​ർ​ല​മെ​ന്റ് മ​ന്ദി​ര​ത്തി​ലേ​ക്ക് ത​ള്ളി​ക്ക​യ​റാ​ൻ ശ്ര​മി​ച്ച പ്ര​ക്ഷോ​ഭ​ക​ർ​ക്കു​ നേ​രെ പൊ​ലീ​സ് ക​ണ്ണീ​ർ വാ​ത​ക​വും റ​ബ​ർ ബു​ള്ള​റ്റും പ്ര​യോ​ഗി​ച്ചു. ‘ജെ​ൻസി ’ എ​ന്ന ബാ​ന​റി​ൽ തെ​രു​വി​ലി​റ​ങ്ങി​യ യൂ​നി​ഫോ​മി​ലു​ള്ള സ്കൂ​ൾ, കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെയുള്ള പ്ര​ക്ഷോ​ഭ​ക​രെ നേ​രി​ടാ​ൻ സൈ​ന്യ​ത്തെ വി​ന്യ​സി​ച്ചു. ഉ​ച്ച മു​ത​ൽ രാ​ത്രി 10 വ​രെ പാ​ർ​ല​മെ​ന്റ് പ​രി​സ​രം ഉ​ൾ​പ്പെ​ടെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ർ​ഫ്യൂവും പ്ര​ഖ്യാ​പി​ച്ചിരുന്നു.

പാ​ർ​ല​മെ​ന്റി​ന് സ​മീ​പം പ്ര​ഖ്യാ​പി​ച്ച ക​ർ​ഫ്യൂ പി​ന്നീ​ട് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ​യും മ​ന്ത്രി​മാ​രു​ടെ​യും ഓ​ഫി​സു​ക​ളും വ​സ​തി​ക​ളും സ്ഥി​തി ചെ​യ്യു​ന്ന കാ​ഠ്മ​ണ്ഡു​വി​ലെ സിം​ഗ ദ​ർ​ബാ​ർ പ്ര​ദേ​ശ​ത്തേ​ക്കും വ്യാ​പി​പ്പി​ക്കു​ക​യാ​യി​രു​ന്നു. രാ​ജ്യ​ത്തി​​ന്റെ ​ദ​ക്ഷി​ണ മേ​ഖ​ല​യി​ലെ ബി​രാ​ത്ന​ഗ​ർ, ഭ​ര​ത്പൂ​ർ, ലോ​ക​ത്തെ 10-ാമ​ത്തെ ഉ​യ​രം​കൂ​ടി​യ പ​ർ​വ​ത​മാ​യ പ​ടി​ഞ്ഞാ​റ​ൻ നേ​പ്പാ​ളി​ലെ അ​ന്ന​പൂ​ർ​ണ പ​ർ​വ​ത​ത്തി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന ക​വാ​ട​മാ​യ പൊ​ഖാ​റ എ​ന്നി​വി​ട​ങ്ങ​ളി​ലും പ്ര​ക്ഷോ​ഭം അ​ര​ങ്ങേ​റി. പ്രക്ഷോഭത്തിൽ 19 പേരുടെ മ​ര​ണ​ത്തി​ന്റെ ധാ​ർ​മി​ക ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ത്ത് ആ​ഭ്യ​ന്ത​ര മ​ന്ത്രി ര​മേ​ഷ് ലേ​ഖ​ക് ഇന്നലെ രാജിവെച്ചു. കൂടാതെ, ഇന്ന് പ്രധാനമന്ത്രി കെ.പി ശർമ ഒലി, കൃഷി മന്ത്രി രാംനാഥ് അധികാരി, ജലവിതരണ മന്ത്രി പ്രദീപ് യാദവ്, സർക്കാറിന്റെ ഭാഗമായ നേപ്പാൾ കോൺഗ്രസ് ശേഖർ കൊയ് രാള വിഭാഗം മന്ത്രിമാർ എന്നിവർ രാജിവെച്ചിട്ടുണ്ട്.

Tags:    
News Summary - Nepal: M.K. Raghavan MP's letter to the Foreign Minister and Indian Ambassador

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.