എൻ.ഡി.എയിൽ അവഗണന; മുന്നണി വിടാനൊരുങ്ങി ബി.ഡി.ജെ.എസ്

കോട്ടയം: എൻ.ഡി.എയിൽ കടുത്ത അവഗണന നേരിട്ടതിനെ തുടർന്ന് മുന്നണി വിടണമെന്ന ആവശ്യം ബി.ഡി.ജെ.എസിൽ ശക്തമാകുന്നു. ഇതുസംബന്ധിച്ച് ജില്ലാ പ്രവർത്തന ക്യാമ്പിൽ ഇക്കാര്യത്തിൽ പ്രമേയം പാസാക്കുകയും ചെയ്തിട്ടുണ്ട്. കോട്ടയം ജില്ലയിലെ 18 നിയോജക മണ്ഡലം ഭാരവാഹികളും ജില്ലാ-സംസ്ഥാന ഭാരവാഹികളും ക്യാമ്പിൽ പ​ങ്കെടുത്തിരുന്നു.

എന്‍.ഡി.എയില്‍ പാര്‍ട്ടി കടുത്ത അവഗണനയാണ് നേരിടുന്നതെന്ന് ബി.ഡി.ജി.എസ് വ്യക്തമാക്കുന്നു. ബി.ജെ.പി പാർട്ടിക്കൊപ്പം നിന്നില്ല. കഴിഞ്ഞ ഒമ്പത് വര്‍ഷമായി മുന്നണിയില്‍ ഒരു പരിഗണനയും ലഭിച്ചില്ല. അര്‍ഹമായ സ്ഥാനമാനങ്ങള്‍ പോലും നല്‍കിയില്ല. അതിനാല്‍ എന്‍.ഡി.എ വിടണമെന്നും മറ്റ് മുന്നണികളില്‍ പ്രവേശിക്കുന്നതിന്റെ സാധ്യതകള്‍ പരിശോധിക്കണമെന്നും പ്രമേയം ആവശ്യപ്പെടുന്നു.

തുടര്‍ തീരുമാനങ്ങള്‍ക്കായി സംസ്ഥാന അധ്യക്ഷനെ ചുമതലപ്പെടുത്തിയാണ് പ്രമേയം അവസാനിക്കുന്നത്. എന്നാല്‍ ബി.ഡി.ജെ.എസ് സംസ്ഥാന നേതൃത്വമോ തുഷാര്‍ വെള്ളാപ്പള്ളിയോ ഇതിനോട് പ്രതികരിച്ചിട്ടില്ല.

Tags:    
News Summary - Neglected in NDA; BDJS prepares to leave the front

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.