തിരുവനന്തപുരം: മെഡിക്കൽ പ്രവേശനം നീറ്റ് മെറിറ്റിനെ അടിസ്ഥാനപ്പെടുത്തിയാകുന്നതോടെ ഫീസ് 50,000ലും രണ്ടരലക്ഷത്തിലും നിലനിർത്തൽ ശ്രമകരമാകുമെന്ന് മന്ത്രി കെ.കെ. ശൈലജ. പ്രേവശനം നീറ്റ് മെറിറ്റിൽ നിന്നാകുന്നതോടെ മാനേജ്മെൻറ് സീറ്റ്, മെറിറ്റ് സീറ്റ് എന്നീ വേർതിരിവുകൾ ഇല്ലാതാകും. ഇൗ സാഹചര്യത്തിൽ നിലവിലെ ഫീസ് ഘടന പിന്തുടരാൻ പ്രയാസമായിരിക്കുമെന്നും മന്ത്രി കെ.കെ. ൈശലജ നിയമസഭയെ അറിയിച്ചു. ധനാഭ്യർഥന ചർച്ചക്കുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
നീറ്റ് വരുന്ന സാഹചര്യം കണക്കിലെടുത്ത് സർക്കാർ ഒാർഡിനൻസ് ഇറക്കിയിട്ടുണ്ട്. ഒാർഡിനൻസ് മികച്ചതാണ് എന്നാണ് അഭിപ്രായമെങ്കിലും ഇത് അന്തിമമല്ല. വിഷയം ചർച്ച ചെയ്യുന്നതിന് സർക്കാർ സർവകക്ഷിയോഗം വിളിച്ചിരുന്നു. ഇനിയും ചർച്ചകൾ നടക്കേണ്ടതുണ്ട്. ചർച്ചകൾക്ക് സർക്കാർ മുൻകൈ എടുക്കും. ഒാർഡിനൻസിനെതിരെ മാനേജ്മെൻറ് കോടതിയെ സമീപിച്ചിട്ടുണ്ട്. ഇടതു സർക്കാർ സ്വാശ്രയ മെഡിക്കൽ സ്ഥാപനങ്ങളിലെ ഫീസ് കുത്തനെ കൂട്ടി എന്ന ആരോപണം ശരിയല്ല. യു.ഡി.എഫ് സർക്കാറിെൻറ കാലത്ത് ആറ് കോളജുകളുമായി മാത്രമാണ് കരാറിെലത്തിയത്. മറ്റ് കോളജുകൾക്ക് ഇഷ്ടമുള്ള ഫീസ് വാങ്ങാവുന്ന സ്ഥിതിയായിരുന്നു. എന്നാൽ, ഇൗ സാഹചര്യം അവസാനിപ്പിക്കുന്നതിന് 20 കോളജുകളുമായി ഇടതുസർക്കാർ കരാറിലെത്തിെയന്നും മന്ത്രി മറുപടിയിൽ കൂട്ടിച്ചേർത്തു.
കഴിഞ്ഞവർഷം മെഡിക്കൽ പ്രവേശനത്തിന് മെറിറ്റിൽ കുറഞ്ഞ ഫീസും മാനേജ്മെൻറ് ക്വാട്ടയിൽ കൂടിയ ഫീസുമായിരുന്നു ഇൗടാക്കിയിരുന്നത്. നീറ്റ് റാങ്ക്ലിസ്റ്റ് അടിസ്ഥാനപ്പെടുത്തുന്നേതാടെ പ്രവേശനത്തിന് ഏകീകൃത ഫീസ് ഘടന നിലവിൽവരും. ഇതോടെ കുറഞ്ഞ ഫീസിൽ പഠിക്കാനുള്ള പാവപ്പെട്ട വിദ്യാർഥികളുടെ അവസരമാണ് നഷ്ടപ്പെടുക. ഇവർക്കും ഉയർന്ന ഫീസ് നൽകേണ്ടിവരും. അതേസമയം, മെഡിക്കൽ പ്രവേശത്തിനായി സർക്കാർ പുറപ്പെടുവിച്ച ഒാർഡിനൻസിൽ 20 ശതമാനം സീറ്റിൽ പാവപ്പെട്ട വിദ്യാർഥികൾക്ക് സ്വാശ്രയ മാനേജ്മെൻറുകൾ സ്കോളർഷിപ് നൽകണമെന്ന് വ്യവസ്ഥയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.