പി.എം ശ്രീ പദ്ധതിയിൽനിന്ന് സംസ്ഥാന സർക്കാർ പിന്മാറണമെന്നാവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്മെൻറ് നേതാക്കൾ വിദ്യാഭ്യാസ മന്ത്രി അഡ്വ. എൻ. ഷംസുദ്ദീനെ സന്ദർശിച്ചപ്പോൾ

പി.എം ശ്രീയിൽനിന്ന് പിന്മാറണം: ഫ്രറ്റേണിറ്റി വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം നൽകി

തിരുവനന്തപുരം: വിദ്യാഭ്യാസ മേഖലയെ ഹിന്ദുത്വവത്ക്കരിക്കാനുള്ള സംഘ്പരിവാർ പദ്ധതിയായ പി.എം ശ്രീയുമായി സംസ്ഥാന സർക്കാർ മുങ്ങോട്ടുപോകരുതെന്നും പദ്ധതിയിൽനിന്നും പിന്മാറണമെന്നും ആവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്മെൻറ് നേതാക്കൾ വിദ്യാഭ്യാസ മന്ത്രി അഡ്വ. എൻ.ഷംസുദ്ദീന് നിവേദനം നൽകി.

സംസ്ഥാന ജനറൽ സെക്രട്ടറി ബാസിത് താനൂർ, സെക്രട്ടറിമാരായ രഞ്ജിത ജയരാജ്, ഷിബിൻ റഹ്മാൻ, സെക്രട്ടറിയേറ്റംഗം ഇജാസ് ഇഖാബാൽ എന്നിവരാണ് നിവേദക സംഘത്തിലുണ്ടായിരുന്നത്.

80,000 ത്തിലധികം വിദ്യാർത്ഥികൾക്ക് പ്ലസ് വൺ പഠിക്കാൻ സീറ്റില്ലാത്ത മലബാർ ജില്ലകളിലെ പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണാൻ സർക്കാർ ആനുപാതിക സ്ഥിരം ബാച്ചുകൾ അനുവദിക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.

കാമ്പസുകളിലെ ജാതീയ-വംശീയ വിവേചനങ്ങൾ അവസാനിപ്പിക്കാൻ രോഹിത് ആക്ട് നടപ്പിലാക്കേണ്ടതിന്റെ ആവശ്യകത വിശദീകരിച്ച് ഫ്രറ്റേണിറ്റി സംസ്ഥാന കമ്മിറ്റി പുറത്തിറക്കിയ ബുക്ക്‍ലറ്റ് മന്ത്രിക്ക് കൈമാറി.

Tags:    
News Summary - Fraternity Movement submits memorandum to withdraw from PM SHRI

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.