പൊലീസിനെതിരെ ബ്ലേഡ് പ്രയോഗിച്ച 10 എസ്‌.എഫ്‌.ഐ പ്രവർത്തകർക്കെതിരെ കേസ്; പരാതിയുമായി എസ്.എഫ്.ഐയും

തിരുവനന്തപുരം: സെക്രട്ടേറിയറ്റ് മാർച്ചിനിടെ പൊലീസിനെതിരെ ​േബ്ലഡ് പ്രയോഗിച്ചെന്ന കേസിൽ 10 എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ കേസെടുത്തു. കന്റോൺമെന്റ് പൊലീസ് സ്റ്റേഷൻ സി.ഐയുടെ പരാതിയിലാണ് നടപടി.

ബ്ലേഡ് ഉപയോഗിച്ച് വനിത സിവിൽ പൊലീസ് ഓഫിസർമാർ ഉൾപ്പെടെയുള്ളവരുടെ ശരീരത്തിൽ മുറിവേൽപ്പിച്ചുവെന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്. പൊലീസിനെ അസഭ്യം പറയൽ, ഭീഷണിപ്പെടുത്തൽ, പൊതുമുതൽ നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകളും ചേർത്തിട്ടുണ്ട്. ‘ശവംപോലും വീട്ടുകാർക്ക് കിട്ടാത്ത രീതിയിൽ കാണിച്ചുതരാമെന്ന്’ പറഞ്ഞ് ഭീഷണിപ്പെടുത്തിയതായി സി.ഐയു​ടെ പരാതിയിൽ പറയുന്നു.

അതേസമയം, സെക്രട്ടേറിയറ്റ് മാർച്ചിനിടെയുണ്ടായ ബ്ലേഡ് പ്രയോഗത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്ന് എസ്.എഫ്.ഐ ആവശ്യ​പ്പെട്ടു. പൊലീസാണ് ബ്ലേഡ് ഉപയോഗിച്ച് തങ്ങളെ ആക്രമിച്ചതെന്നാണ് എസ്.എഫ്.ഐയുടെ വാദം. ഇതിന് തെളിവെന്നനിലയിൽ സംഭവസ്ഥലത്തുനിന്ന് ലഭിച്ചതായി പറയുന്ന ബ്ലേഡുകളുടെ ചിത്രങ്ങൾ പുറത്തുവിട്ടിട്ടുണ്ട്.

പ്രവർത്തകർ ബ്ലേഡ് ഉൾപ്പെടെയുള്ള ആയുധങ്ങൾ കൈവശം വെച്ചിരുന്നുവെന്ന ആരോപണത്തിന്റെ വസ്തുത പരിശോധിക്കണമെന്നാണ് എസ്.എഫ്.ഐയുടെ ആവശ്യം. ഇതുസംബന്ധിച്ച് ഡി.ജി.പിക്ക് പരാതി നൽകിയിട്ടുണ്ട്.

സമരത്തിനിടെ പൊലീസ് നടത്തിയ നടപടികളും അന്വേഷിക്കണം. സംഭവവുമായി ബന്ധപ്പെട്ട സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിക്കണമെന്നും പൊലീസിന്റെ ഭാഗത്ത് വീഴ്ച കണ്ടെത്തിയാൽ വകുപ്പുതല നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.

കഴിഞ്ഞദിവസം സെക്രട്ടേറിയറ്റ് മാർച്ച് സംഘർഷത്തിൽ കലാശിച്ചതിന് പിന്നാലെ പൊലീസും എസ്.എഫ്.ഐയും പരസ്പര ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു. മാർച്ചിനിടെ എസ്.എഫ്.ഐ പ്രവർത്തകർ ബ്ലേഡ് ഉപയോഗിച്ച് ആക്രമിച്ചുവെന്നാണ് പൊലീസിന്റെ ആരോപണം. ബ്ലേഡ് കൊണ്ടുള്ള വരയലിൽ ഏതാനും പൊലീസുകാർക്കും പ്രവർത്തകർക്കും പരിക്കേൽക്കുകയും ചെയ്തിരുന്നു.

അതേസമയം, സെക്രട്ടേറിയറ്റ് മാർച്ചിനിടെ ​​േബ്ലഡ് ആരാണ് കൊണ്ടുവന്നതെന്ന് അന്വേഷിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. സമരം ചെയ്യുന്നിടത്ത് ആരാണ് േബ്ലഡ് കൊണ്ടുവന്നതെന്ന് കണ്ടെത്തും. ഇതൊരിക്കലും അംഗീകരിക്കാൻ കഴിയാത്ത മാതൃകയാണ്.

ഓപറേഷൻ തൂഫാൻ പദ്ധതിയുടെ രണ്ടാംഘട്ടമായ നിയോജക മണ്ഡലാടിസ്ഥാനത്തിലുള്ള പ്രചാരണ പരിപാടികൾ ഉദ്ഘാടനം ചെയ്യാൻ കൊച്ചിയിലെത്തിയതായിരുന്നു അദ്ദേഹം.

‘സമരത്തിനു വരുമ്പോൾ േബ്ലഡ് കൊണ്ടുവരുന്നത് തെറ്റായ രീതിയാണ്. പൊലീസിനു ലാത്തിയും തോക്കുമൊക്കെയുണ്ട്. അതുകൊണ്ട് േബ്ലഡിന്റെ ആവശ്യമില്ല. േബ്ലഡ് കൊണ്ടുവന്ന് പൊലീസുകാരെ വരയുക, ഇതൊരു പുതിയ രീതിയാണ്. പൊലീസുകാരും മനുഷ്യരാണ്, ബ്ലെയ്ഡ് കൊണ്ടുവന്നവരെ പിടികൂടും. ഞങ്ങളൊക്കെ വിദ്യാർഥി പ്രസ്ഥാനത്തിലൂടെ കടന്നുവന്നവരാണ്. േബ്ലഡ് കൊണ്ടുവന്നവരെ നിയമത്തിനു മുന്നിൽ െകാണ്ടുവരും, അതിൽ ഒരു സംശയവും വേണ്ട’ –ചെന്നിത്തല പറഞ്ഞു.

Tags:    
News Summary - Case Registered Against 10 SFI Workers for 'Blade Attack' on Police; SFI Demands Probe, Chennithala Says Police Don't Need Blades

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.