നെടുമങ്ങാട് സ്റ്റേഷനിലേക്ക് ബോംബെറിഞ്ഞത് ആർ.എസ്.എസ് നേതാവ്
തിരുവനന്തപുരം: ഹര്‍ത്താല്‍ ദിനത്തില്‍ നെടുമങ്ങാട് പൊലീസ് സ്റ്റേഷന് മുന്നിലേക്ക ് ബോംബെറിഞ്ഞത് ആർ.എസ്.എസുകാരനാണെന്ന് തെളിഞ്ഞു. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച പ്പോഴാണ് ബോംബെറിഞ്ഞത് ആർ.എസ്.എസ് നെടുമങ്ങാട് ജില്ല പ്രചാരകായ ആലപ്പുഴ നൂറനാട് എരുമക്കുഴി വടക്കേക്കര വടക്കതിൽ പ്രവീണ്‍ (26) ആണെന്ന് വ്യക്തമായത്. ബോംബെറിഞ്ഞത് ആർ.എസ്.എസുകാരാണോ സി.പി.എമ്മുകാരാണോ എന്നകാര്യത്തിൽ നേരത്തേ തർക്കം ഉയർന്നിരുന്നു.
പൊലീസിനെയും സി.പി.എമ്മുകാരെയും വെല്ലുവിളിച്ചശേഷമാണ് മുണ്ടിെൻറ മടിക്കുത്തിൽ സൂക്ഷിച്ചിരുന്ന നാല് ബോംബുകൾ ഒാരോന്നായി പ്രവീണ്‍ പൊലീസ് സ്റ്റേഷനിലേക്ക് വലിച്ചെറിഞ്ഞത്. തുടർന്ന് മറ്റ് പ്രവർത്തകർക്കൊപ്പം ഇയാൾ സ്ഥലം വിടുന്നതും ദൃശ്യങ്ങളിലുണ്ട്.
എന്നാൽ പ്രവീൺ പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു. ശനിയാഴ്ച രാവിലെ മുതൽ നൂറനാട്ടെ വീട്ടിലുണ്ടായിരുന്നഇയാൾ ഉച്ചയോടെ യുവമോർച്ച മാവേലിക്കര മണ്ഡലം സെക്രട്ടറി നൂറനാട് മാമ്മൂട് സ്വദേശി സേതുവിെൻറ വീട്ടിലെത്തി. വിവരമറിഞ്ഞ് നൂറനാട് എസ്.ഐ വി. ബിജുവിെൻറ നേതൃത്വത്തിൽ പൊലീസ് എത്തിയപ്പോേഴക്കും സേതുവിെൻറ ബൈക്കിൽ കയറി ഇയാൾ കടക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.