Posted On
date_range Updated On
date_range എൻ.ഡി.എയിൽ അഭിപ്രായഭിന്നതയില്ല –ബി.ജെ.പി
തിരുവനന്തപുരം: മലപ്പുറത്തെ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് ദേശീയ ജനാധിപത്യസഖ്യത്തിൽ ഒരു അഭിപ്രായ വ്യത്യാസവുമില്ലെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരൻ. മലപ്പുറം നിയോജക മണ്ഡലത്തിൽ എൻ.ഡി.എ സ്ഥാനാർഥിയായി മത്സരിക്കുന്നത് ബി.ജെ.പിയിൽനിന്നുള്ള അഡ്വ. ശ്രീപ്രകാശാണ്. അതുകൊണ്ടാണ് സ്ഥാനാർഥി പ്രഖ്യാപനം ബി.ജെ.പി നടത്തിയത്. സ്ഥാനാർഥിയെ തീരുമാനിക്കുന്നതിനുമുമ്പ് എല്ലാ ഘടകകക്ഷികളുമായും ചർച്ച നടത്തിയിരുന്നു. എല്ലാവരുടെയും അനുമതിയോടെയാണ് തീരുമാനമെടുത്തതെന്നും അദ്ദേഹം മാധ്യമ പ്രവര്ത്തകരോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.