നിലമ്പൂരിൽ എൻ.ഡി.എ മത്സരിച്ചേക്കും; ബി.ഡി.ജെ.എസിന് സാധ്യത

നിലമ്പൂർ: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ എൻ.ഡി.എ മത്സരിക്കുമെന്ന സൂചന. മണ്ഡലത്തിൽ ബി.ജെ.പി മത്സരിക്കില്ലെന്നും പകരം ബി.ഡി.ജെ.എസിനെ മത്സരിപ്പിക്കും എന്നുമാണ് വിവരം. രാഷ്ട്രീയ കുതുകികളെല്ലാം ഉറ്റു നോക്കുന്ന തെരഞ്ഞെടുപ്പിൽ മത്സരിച്ചില്ലെങ്കിൽ ദോഷം ചെയ്യുമെന്ന വിലയിരുത്തലിന് പിന്നാലെയാണ് നീക്കം. മത്സരിക്കണമെന്ന ഘടകകക്ഷികളുടെ നിലപാടും നീക്കത്തിന് കാരണമാണ്.

അത്രയൊന്നും വിജയസാധ്യത ഇല്ലാത്ത നിലമ്പൂർ പോലൊരു മണ്ഡലത്തിൽ മത്സരിക്കേണ്ടെന്ന്  ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞതായി നേരത്തേ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഉടൻ തന്നെ യു.ഡി.എഫ് ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചിരുന്നു. ദിവസങ്ങൾക്ക് ശേഷമാണെങ്കിലും എൽ.ഡി.എഫും ശക്തനായ സ്ഥാനാർഥിയെ തന്നെ കളത്തിലിറക്കി. സ്വരാജും ഷൗക്കത്തും തമ്മിലുള്ള മത്സരം മുറുകിയതോടെ കളത്തിൽ നിന്ന് മാറിനിൽക്കുന്നത് ദോഷം ചെയ്യുമെന്നാണ് എൻ.ഡി.എയുടെ വിലയിരുത്തൽ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.