രാഹുൽ വയനാട്ടിൽ മത്സരിക്കരുതെന്ന്​ പവാർ ആവശ്യപ്പെട്ടു- തോമസ്​ ചാണ്ടി

കൊച്ചി: ലോക്​സഭാ തെരഞ്ഞെടുപ്പിൽ രാഹുല്‍ഗാന്ധി വയനാട്ടില്‍ മത്സരിക്കരുതെന്ന് എന്‍.സി.പി ദേശീയ പ്രസിഡൻറ് ശരത ് പവാര്‍ സോണിയ ഗാന്ധിയോടും രാഹുലിനോടും നേരിട്ട് അഭ്യര്‍ഥിച്ചിട്ടുണ്ടെന്ന്​ സംസ്ഥാന പ്രസിഡൻറ്​ തോമസ് ചാണ്ടി പറഞ്ഞു. രാഹുല്‍ വയനാട്ടില്‍ സി.പി.ഐക്കെതിരെ മത്സരിക്കുന്നത് ദേശീയ തലത്തിലെ പ്രതിപക്ഷ ഐക്യത്തിന് വിരുദ്ധമാണ്. കൊച്ചിയിൽ എൻ.സി.പി സംസ്ഥാന നേതൃയോഗത്തിനുശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാർലമ​െൻറ് തെരഞ്ഞെടുപ്പിൽ സീറ്റ് ചോദിച്ചുവാങ്ങാനുള്ള ശക്തിയും അർഹതയും സംസ്ഥാന എൻ.സി.പിക്കില്ല. മത്സരിക്കാൻ പറ്റിയ സ്ഥാനാർഥികൾ പാർട്ടിയിലില്ലെന്നും അറിയാം. പാർട്ടി പ്രവർത്തകർ പ്രചാരണത്തിനില്ലെന്ന ആരോപണം താറടിച്ചു കാണിക്കാനുള്ള ശ്രമത്തി​െൻറ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.

എൻ.സി.പിക്ക് ജയസാധ്യതയുള്ള മണ്ഡലങ്ങൾ താരതമ്യേന കുറവാണെന്നും ഇതിനാലാണ് മത്സര രംഗത്തില്ലാത്തതെന്നും ദേശീയ ജന.സെക്രട്ടറി ടി.പി. പീതാംബരൻ പറഞ്ഞു. പാർട്ടിയുടെ ഒന്നാം നമ്പർ ശത്രു എല്ലായിടത്തും ബി.െജ.പിയാണെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു.

Tags:    
News Summary - NCP preident Sarath pawar demanded rahul gandhi not to compete from wayanad said Thomas chandy -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.