Posted On
date_range Updated On
date_range എൻ.സി.പി നേതൃയോഗം ഇന്ന്
തിരുവനന്തപുരം: തോമസ് ചാണ്ടിയുടെ രാജിക്ക് വേണ്ടി മുറവിളി ഉയരുന്നതിനിടെ എൻ.സി.പി സംസ്ഥാന നേതൃയോഗം ഇന്ന് ചേരും. രാജിക്കാര്യത്തില്‍ എൻ.സി.പി ഒരടി പിന്നോട്ടുവെക്കുേമ്പാള് രണ്ടും കല്‍പ്പിച്ചാണ് എൽ.ഡി.എഫിലെ മറ്റ് കക്ഷികളുടെ പോക്ക്.
തോമസ് ചാണ്ടിയെ പിടിച്ചിറക്കേണ്ടി വരുമെന്ന് വി.എസും ഗതാഗത മന്ത്രി രാജിവെക്കണമെന്ന് സി.പി.ഐ നേതാവ് പന്ന്യന്‍ രവീന്ദ്രനും പര്യസമായി ആവശ്യപ്പെട്ടിരുന്നു. സമാന നിലപാടാണ് മറ്റ് കക്ഷികള്‍ക്കും. ഇന്ന് ചേരുന്ന എൻ.സി.പി യോഗത്തില്‍ തോമസ് ചാണ്ടിയുടെ രാജി സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടായില്ലെങ്കില്‍ രൂക്ഷമായ പ്രതികരണങ്ങളുമായി കൂടുതല്‍ നേതാക്കള്‍ രംഗത്ത് വന്നേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.