ന്യൂഡല്‍ഹി: പട്ന ഹൈകോടതി ജഡ്ജി ജസ്റ്റിസ് നവനീതി പ്രസാദ് സിങ്ങിനെ കേരള ഹൈകോടതി ചീഫ് ജസ്റ്റിസും കേരള ഹൈകോടതി ജഡ്ജിയായ ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണനെ ഛത്തിസ്ഗഢ് ഹൈകോടതി ചീഫ് ജസ്റ്റിസുമായി നിയമിച്ചു.
പട്ന ഹൈകോടതി ജഡ്ജി ഹേമന്ത് ഗുപ്ത മധ്യപ്രദേശ് ഹൈകോടതിയിലും മധ്യപ്രദേശ് ഹൈകോടതി ജഡ്ജി രാജേന്ദ്ര മേനോന്‍ പട്ന ഹൈകോടതിയിലും ഝാര്‍ഖണ്ഡ് ഹൈകോടതി ജഡ്ജി ജസ്റ്റിസ് പ്രദീപ് കുമാര്‍ മൊഹന്തി അതേ കോടതിയിലും ചീഫ് ജസ്റ്റിസുമാരായി നിയമിതരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.