????????????? ????????? ??? ??????? ??. ??? ????????

കൂട്ടുകൂടലിന്‍റെ കുളിരിൽ

വൈത്തിരി: മണലാരണ്യത്തിലെ വേവിൽനിന്ന് നൂൽമഴയുടെ അകമ്പടിയോടെ കാടി​​​െൻറ മടിത്തട്ടിൽ... നാട്ടുപച്ചപ്പി​​​െൻറ കുളിരിൽ കൂടുകൂട്ടിയ ഒരുനാൾ. കുടുംബവും മക്കളുമൊത്ത് മതിവരുവോളം ഉള്ളിലെ സാഹസിക സഞ്ചാരിയെ കെട്ടഴിച്ചുവിട്ട് വയ നാടൻ മേടുകളിൽ അന്തിയുറങ്ങിയ നാൾ. തിരക്കുകൾക്ക്‌ ഇടവേള നൽകി വയനാടി​​​െൻറ പ്രകൃതിഭംഗിയിൽ അലിഞ്ഞുചേരാൻ ‘ഗൾഫ് മാ ധ്യമം’ ഒരുക്കിയ ‘നാട്ടുപച്ചയിൽ’ പ്രവാസികൾക്ക് നവ്യാനുഭവമായി മാറുകയായിരുന്നു.

മാനത്തുനിന്ന്​ നൂലിൽ കെട് ടിയിറക്കിയതുപോലെയുള്ള നേർത്ത മഴത്തുള്ളികളുടെ ആസ്വാദനത്തോടെയാണ് സംഗമത്തിന് തുടക്കമായത്. കാഠിന്യങ്ങളുടെ മണൽ പ്പരപ്പിൽനിന്ന് സ്നേഹബന്ധങ്ങളുടെ ഉപ്പുചേർന്ന ഹരിതമണ്ണിൽ മതിമറന്ന് ഉല്ലസിച്ചാണ് പ്രവാസികളുടെ മടക്കം. ഒത്തൊരുമിച്ച് ആടിയും പാടിയും മഴനനഞ്ഞും കാടി​​​െൻറ മണമറിഞ്ഞും വയനാടൻ കുളിരലമേലെ മതിമറന്ന് ഉല്ലസിച്ചാണ് അവർ ചുരമിറങ്ങുന്നത്.

കുട്ടികൾക്കൊപ്പം ചുവട് വെക്കുന്ന രാജ് കലേഷ്


പ്രകൃതി ഒരുക്കിയ നിറച്ചാർത്തുകൾക്കൊപ്പം കലയുടെ വൈവിധ്യങ്ങളും വിനോദങ്ങളും സാഹസികതയുമെല്ലാം സമ്മേളിച്ചപ്പോൾ ആഘോഷം ആഹ്ലാദപൂർവമായി. ശനിയാഴ്ച രാവിലെ കാഴ്ചയിലേക്ക് ചുരംകയറിയെത്തിയ പ്രവാസികൾ വൈത്തിരി വില്ലേജി​​​െൻറ പച്ചപ്പിൽ ആമോദപൂർവം ഒത്തുചേർന്നു. പുല്ലുപാകിയ നടുമുറ്റത്ത് ചന്നംപിന്നം പെയ്​ത മഴയിൽ കുട്ടികൾ പുതിയ അനുഭവങ്ങളിലേക്ക് കുടചൂടാതെ നടന്നു.

അതിനിടെ, അറിവിലേക്ക് വഴിമാറിയ ആരോഗ്യം, വിദ്യാഭ്യാസം, കൃഷി തുടങ്ങിയ ക്ലാസുകൾ പതിവുപോലെ ഉറക്കത്തിലേക്ക് തള്ളിവിട്ടില്ല. ഇ​ഖ്‌​റ ആ​ശു​പ​ത്രി​യി​ലെ അ​സി. മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ട് ഡോ. ​മു​ഹ​മ്മ​ദ് അ​ബ്​​ദു​ൽ ജ​വാ​ദ്, ഡ​യ​റ്റീ​ഷ്യ​ൻ അ​ർ​ച്ച​ന സു​രേ​ന്ദ്ര​ൻ, ക​രി​യ​ർ കൗ​ൺ​സ​ല​ർ സി.​കെ. റം​ല ബീ​വി, ക​ൽ​പ​റ്റ അ​സി. കൃ​ഷി ഡ​യ​റ​ക്ട​ർ മ​മ്മൂ​ട്ടി തു​ട​ങ്ങി​യ​വ​ർ ക്ലാ​സ് ന​യി​ച്ചു.

ആഫ്രിക്കൻ വാദ്യോപകരണമായ ‘ജെംബെ’യിൽ താളമിടുന്ന കുട്ടികൾ


കുതിരസവാരിയും സിപ് ലൈനും ഫിഷ് സ്‌പായും അമ്പെയ്ത്തും ട്രഷര്‍ഹണ്ടും കുടുംബങ്ങളുടെ വിഭിന്നരുചികൾ തൃപ്തിപ്പെടുത്തി. സാഹസികതയുടെ നൂൽപാലത്തിൽ റോപ്​വേയിലൂടെ തൂങ്ങിയിറങ്ങാൻ കുട്ടികളും മുതിർന്നവരും ആവേശത്തോടെ വരിനിന്നു. ഇടവിട്ട് ഒലിച്ചെത്തുന്ന മഴനൂലുകളിൽ ഊഞ്ഞാലാടി ഓരോ നിമിഷത്തെയും മറക്കാനാവാത്ത നല്ലോർമകളാക്കി മനസ്സിൽ കൊത്തിവെച്ചു. സംഗീത മാസ്മരികത തീർത്ത് മനോജ് കെ. ജയൻ, രാജ് കലേഷ്, നിഷാദ്, ജ്യോത്സ്​ന, വർഷ, ആദിൽ അത്തു എന്നിവർ പ്രവാസികൾക്കൊപ്പം ചേർന്നു.

കൂ​ടാ​തെ, സ്​​റ്റീ​നി​ഷ് ഇ​ഗ്‌​നോ, സാ​ജു ജോ​ർ​ജ്, ജോ​സ​ഫ് ബ​ത്തേ​രി എ​ന്നി​വ​രു​ടെ വ​യ​ലി​ൻ വാ​യ​ന. തോ​മ​സ് വ​യ​നാ​ട്, നി​ധി​ൻ ക​ല്ലോ​ടി, വി​നോ​ദ്, ബെ​ന്നി തൊ​ടു​പു​ഴ എ​ന്നി​വ​ർ ന​യി​ച്ച അ​ക്വാ​ബ റി​ഥം മേ​ക്കേ​ഴ്‌​സ് ഓ​ഫ് കേ​ര​ള​യു​ടെ ആ​ഫ്രി​ക്ക​ൻ ഡ്രം, ​കോ​ഴി​ക്കോ​ട് നേ​ർ​മൊ​ഴി സം​ഘ​ത്തി​​ലെ അ​ജീ​ഷ് മു​ചു​കു​ന്ന്, ഷൈ​ജു ഏ​ക്ക​ട്ടൂ​ർ, സൈ​നേ​ഷ് കാ​ര​യാ​ട് എ​ന്നി​വ​രു​ടെ ന​ട​ൻ​പാ​ട്ടു​ക​ൾ, സ​ന്തോ​ഷ് പു​റ​ക്കാ​ട്, ബ​ബി​ത എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ‘കു​രു​ന്നോ​ല​ക്ക​ള​രി’ തു​ട​ങ്ങി​യ​വ സം​ഗ​മ​ത്തി​​​െൻറ മാ​റ്റു​കൂ​ട്ടി.

Tags:    
News Summary - Nattupacha Programme-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.