നിഷ വിനു , ഹസീന ടീച്ചർ, നുഫീറ വലിയാട്ടിൽ

നാഷനൽ വിമൻസ് ലീഗ്: നിഷ വിനു പ്രസിഡന്റ്; ഹസീന ജന. സെക്രട്ടറി

കോഴിക്കോട്: നാഷനൽ വിമൻസ് ലീഗ് സംസ്ഥാന പ്രസിഡന്റായി നിഷ വിനുവിനെയും (കൊല്ലം) ജന.സെക്രട്ടറിയായി ഹസീന ടീച്ചറെയും (കാസർകോട്) വീണ്ടും തിരഞ്ഞെടുത്തു. നുഫീറ വലിയാട്ടിലാണ് വർക്കിങ് പ്രസിഡന്റ്.

മറ്റു ഭാരവാഹികൾ: ജമീല ടീച്ചർ കാസർകോട്, നസീമ ബീഗം കണ്ണൂർ, എം.ടി. കുഞ്ഞീരുമ്മ പാലക്കാട്, ഹലീമ ഇസ്മാഈൽ പത്തനംതിട്ട (വൈസ് പ്രസി.) ജെ. നജ്മുന്നിസ തിരുവനന്തപുരം, കെ. ഷജ്ല അഷ്റഫ് കോഴിക്കോട്, കെ.എം. റുക്സാന കണ്ണൂർ, ജംഷീന മൊയ്ദു മലപ്പുറം (സെക്ര.). ഖദീജ ടീച്ചർ കോഴിക്കോട് (ട്രഷ). പ്രവർത്തക സമിതി അംഗങ്ങൾ: ഒ.ടി. അസ്മ (കോഴിക്കോട്), എൽ. സുലൈഖ (കാസർകോട്), ആരിഫ കബീർ (കോട്ടയം), ജിസ്നി ഷാജി (തൃശൂർ), റജുല നാസർ (കോഴിക്കോട്).

സംസ്ഥാന കൺവെൻഷൻ നാഷനൽ വിമൻസ് ലീഗ് അഖിലേന്ത്യ പ്രസിഡന്റ് തസ്നീം ഇബ്രാഹീം ഉദ്ഘാടനം ചെയ്തു. ആസിയ റിയാസ് മുഖ്യാതിഥിയായിരുന്നു. ജമീല ടീച്ചർ അധ്യക്ഷതവഹിച്ചു. ഐ.എൻ.എൽ സംസ്ഥാന പ്രസിഡന്റ് അഹമ്മദ് ദേവർകോവിൽ, ജന.സെക്രട്ടറി കാസിം ഇരിക്കൂർ, ബി. ഹംസ ഹാജി, ഹസീന ടീച്ചർ, മറിയം ടീച്ചർ തുടങ്ങിയവർ സംസാരിച്ചു.


Tags:    
News Summary - National Women's League: Nisha Vinu President; Haseena General Secretary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.