പി.കെ ശശി എം.എൽ.എക്കെതിരെ ദേശീയ വനിതാ കമീഷൻ കേസെടുത്തു

ന്യൂഡൽഹി: ലൈം​ഗി​ക ആ​രോ​പ​ണം നേ​രി​ടു​ന്ന പി.​കെ. ശ​ശി എം.​എ​ൽ.​എ​ക്കെ​തി​രെ ദേശീയ വനിതാ കമീഷൻ കേസെടുത്തു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് സ്വമേധയാ കേസെടുത്തത്. കമീഷൻ അധ്യക്ഷ രേഖ ശർമ കേരളത്തിലെത്തി പരാതിക്കാരിയുടെ മൊഴിയെടുക്കുമെന്നും റിപ്പോർട്ട്.

പി.കെ. ശശിക്കെതിരായ ലൈംഗിക പീഡന പരാതിയിൽ സ്വമേധയാ കേസെടുക്കാനാവില്ലെന്ന്​ സംസ്ഥാന വനിതാ കമീഷൻ അധ്യക്ഷ എം.സി ജോസഫൈന്‍ പ്രതികരിച്ചതിന് പിന്നാലെയാണ് ദേശീയ വനിതാ കമീഷൻ കേസെടുത്തത്. യുവതി പരാതി നൽകിയാൽ കമീഷൻ കേസെടുക്കാമെന്നാണ് ജോസഫൈന്‍ പ്രതികരിച്ചത്. പാര്‍ട്ടിക്ക് പരാതി കിട്ടിയിട്ടുണ്ടെങ്കില്‍ പൊലീസിന് കൈമാറണമോ എന്ന് തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണെന്നും ജോസഫൈൻ വ്യക്തമാക്കി‍യിരുന്നു.

പാര്‍ട്ടിയും വനിതാ കമീഷനും രണ്ടും രണ്ടാണ്. യുവതിയുടെ പരാതി കമ്മീഷന് കിട്ടിയിട്ടില്ല. ഇപ്പോഴും ആരാണ് പരാതിക്കാരിയെന്ന് കമീഷന് അറിയില്ല. അതിനാല്‍ തന്നെ സ്വമേധയാ കേസെടുക്കാനാവില്ല. യുവതിക്ക് പൊലീസില്‍ പരാതി കൊടുക്കാമായിരുന്നിട്ടും അവര്‍ അത്​ ചെയ്​തിട്ടില്ലെന്നും ജോസഫൈന്‍ ചൂണ്ടിക്കാട്ടിയിരുന്നു.

സി.പി.എം പാലക്കാട് ജി​ല്ല സെ​ക്ര​ട്ടേ​റി​യ​റ്റ് അംഗം കൂടിയായ പി.കെ ശശിക്കെതിരെ ഡി.വൈ.എഫ്.ഐ വനിത നേതാവാണ് ലൈംഗിക പീഡന പരാതി നൽകി‍‍യത്. എം.എല്‍.എ ശാരീരികമായി പീഡിപ്പിച്ചെന്ന് കാണിച്ച് പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ടിനാണ്​ പരാതി നൽകിയത്​.

പാലക്കാട് ജില്ലാ കമ്മറ്റിക്കും സംസ്ഥാന കമ്മറ്റിക്കും പരാതി നല്‍കിയിട്ടും നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ്​ ബൃന്ദ കാരാട്ടിന് പരാതി നല്‍കിയത്​. തനിക്ക് പരാതി ലഭിച്ച കാര്യം ബൃന്ദാ കാരാട്ട് അവൈലബിള്‍ പി.ബിയെ അറിയിക്കുകയും ചെയ്​തു. തുടര്‍ന്ന് പരാതി അന്വേഷിച്ച്​ നടപടിയെടുക്കാൻ കേന്ദ്ര നേതൃത്വം സംസ്ഥാന കമ്മറ്റിക്ക് നിര്‍ദേശം നല്‍കി. പരാതി രണ്ടംഗ സംസ്ഥാന സെക്രട്ടറിയേറ്റ് ഉപസമിതി അന്വേഷിക്കണമെന്നാണ് നിര്‍ദേശം.

Tags:    
News Summary - National Women Commission Register Case against PK Sasi MLA in Sexual Harassment Case -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.