തൃശൂർ: ഗവ. മെഡിക്കൽ കോളജ് ഡെർമറ്റോളജി വിഭാഗം പ്രഫസറും മേധാവിയുമായ ഡോ. എൻ. അശോകന് ത്വക്രോഗ വിദഗ്ധരുടെ അഖിലേന്ത്യാ സംഘടനയായ ഐ.എ.ഡി.വി.എല്ലിെൻറ (ഇന്ത്യൻ സോസിയേഷൻ ഓഫ് ഡെർമറ്റോളജിസ്റ്റ്സ് വെനീറോളജിസ്റ്റ്സ് ആൻഡ് ലെപ്രോളജിസ്റ്റ്സ്) ദേശീയ ഓറേഷൻ അവാർഡ് ലഭിച്ചു. സാമൂഹിക ഇടപെടലുകളിലൂടെ വയോജനങ്ങൾക്കിടയിൽ ത്വക്രോഗ ചികിത്സ വ്യാപകമാക്കുന്നത് സംബന്ധിച്ച പഠനങ്ങൾക്കാണ് അംഗീകാരം.
തൃശൂർ ജില്ലയിലെ തളിക്കുളം പഞ്ചായത്തില്‍ തളിക്കുളം വികാസ് ട്രസ്റ്റിൻെറ നേതൃത്വത്തില്‍ പ്രായമായ വ്യക്തികൾക്കിടയിലാണ് ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. പ്രമേഹ രോഗികളുടെ ചര്‍മ രോഗ നിയന്ത്രണം, എക്സീമ രോഗികള്‍ക്ക് രോഗ നിര്‍ണയവും ചികില്‍സയും എന്നിവയായിരുന്നു പ്രധാന പ്രവർത്തനങ്ങൾ. അയ്യന്തോളിലെ പ്രത്യാശ ട്രസ്റ്റിൻെറ നേതൃത്വത്തില്‍ പുതൂര്‍ക്കര ഡിവിഷനിലെ പ്രായമായ വ്യക്തികൾക്ക് വേണ്ടിയും എക്സീമ രോഗ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ നടത്തി.
ഡല്‍ഹിയിൽ ത്വക്രോഗ വിദഗ്ധരുടെ അഖിലേന്ത്യാ സമ്മേളനത്തിൽ ഇത് സംബന്ധിച്ച പ്രബന്ധം അവതരിപ്പിച്ച ഡോ. അശോകൻ അവാർഡ് ഏറ്റുവാങ്ങി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.