മാളവിക രഞ്ജിത്ത്
Posted On
date_range Updated On
date_range ദേശീയ ജൂനിയർ നീന്തൽ: യോഗ്യത നേടി മാളവിക
വളാഞ്ചേരി: തിരുവനന്തപുരത്ത് നടന്ന സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ മലപ്പുറത്തിന് വേണ്ടി രണ്ട് സ്വർണവും വെള്ളിയും വെങ്കലവും നേടി വളാഞ്ചേരി സ്വദേശി മാളവിക രഞ്ജിത്ത്. വളാഞ്ചേരി സ്വദേശികളായ രഞ്ജിത്തിന്റെയും മിഷയുടെയും മകളും ദുബൈയിൽ മില്ലേനിയം സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയുമാണ്. ഇന്ത്യൻ നാഷനൽ കോച്ച് പ്രദീപ് കുമാറിന്റെ ദുബൈയിലെ അക്വനേഷൻ സ്വിമിങ് അക്കാദമിയിൽ നിന്നാണ് പരിശീലനം നേടുന്നത്. ആഗസ്റ്റിൽ ഒഡിഷയിൽ നടക്കുന്ന ദേശീയ ജൂനിയർ നീന്തൽ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ ഇതോടെ യോഗ്യതനേടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.