ദേശീയ ദുരന്തനിവാരണ സേന പത്തനംതിട്ടയിൽ

പത്തനംതിട്ട: കനത്ത മഴക്കും പ്രകൃതി ക്ഷോഭത്തിനുമുള്ള സാധ്യത കണക്കിലെടുത്ത് മുന്‍കരുതല്‍ എന്ന നിലയില്‍ ദേശീയ ദുരന്തനിവാരണ സേനയുടെ 25 അംഗ സംഘം ഇന്ന് പത്തനംതിട്ടയില്‍ എത്തും. തമിഴ്‌നാട്ടിലെ ആര്‍ക്കോണത്തു നിന്ന്​ വരുന്ന സംഘത്തിൽ ഒരു സി.ഐ, രണ്ട് എസ്‌.ഐ, 23 രക്ഷാപ്രവര്‍ത്തകര്‍ എന്നിവരാണുള്ളതെന്ന്​ ജില്ലാ കളക്ടര്‍ പി.ബി. നൂഹ് അറിയിച്ചു.

വെള്ളപ്പൊക്കമോ, ഉരുള്‍പൊട്ടലോ ഉണ്ടായാല്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന് പ്രത്യേക പരിശീലനം ലഭിച്ചവരാണ് സംഘത്തിലുള്ളത്. മൂന്ന് മെക്കനൈസ്ഡ് റബറൈസ്ഡ് ബോട്ട്, സ്‌കൂബ ഡൈവിംഗ് സെറ്റ്, ഡീപ് ഡൈവേഴ്‌സ് എക്യുപ്‌മ​​​െൻറ്​, നൈറ്റ് ഓപ്പറേഷന്‍ എക്യുപ്‌മ​​​െൻറ്​, ലാന്‍ഡ്‌സ്ലൈഡ് സെര്‍ച്ച് എക്യുപ്‌മ​​​െൻറ്​, കട്ടിംഗ് എക്യുപ്‌മ​​​െൻറ്​, പാരാമെഡിക്കല്‍ യൂണിറ്റ് എന്നിവ അടങ്ങുന്നതാണ് സംഘം. മെക്കനൈസ്ഡ് റബറൈസ്ഡ് ബോട്ടുകള്‍ 10 എണ്ണം തൃശൂരില്‍ റിസര്‍വായി സൂക്ഷിച്ചിട്ടുണ്ട്. അടിയന്തരസാഹചര്യമുണ്ടായാല്‍ ഇവ പത്തനംതിട്ടയിലേക്ക് എത്തിക്കും. ആവശ്യാനുസരണം ജില്ലാ കളക്ടറായിരിക്കും സംഘത്തെ ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിക്കുക.

Tags:    
News Summary - National Disaster Management Team At Pathanamthitta - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.