കെ.​ടി. ജ​ലീ​ൽ

'മനോനില തെറ്റിയ ഏ​തൊരാൾക്കും നൽകുന്ന സാമൂഹ്യ പരിഗണന നൽകാം'; ജലീലിനെതിരെ നജീബ്​ കാന്തപുരം

മലപ്പുറം: മലപ്പുറം എ.ആർ. നഗർ ബാങ്ക് ക്രമക്കേടിൽ മുസ്ലിം ലീഗിനും പി.കെ. കുഞ്ഞാലിക്കുട്ടിക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി കെ.ടി ജലീൽ എം.എൽ.എ രംഗത്തെത്തിയതിന്​ പിന്നാലെ പരിഹാസവുമായി നജീബ്​ കാന്തപുരം എം.എൽ.എ.

''കെ.ടി ജലീൽ എന്ന മനുഷ്യൻ എത്തി ചേർന്ന ദുരവസ്ഥയോർത്ത്‌ സഹതാപം മാത്രമേ യുള്ളൂ..മനോനില തെറ്റിയ ഏതൊരു വ്യക്തിയും അർഹിക്കുന്ന സാമൂഹ്യ പരിഗണന നമുക്കും നൽകാം.മാനസിക ആരോഗ്യവും പ്രധാനം തന്നെയാണല്ലോ. അദ്ദേഹത്തിന്‌ ദൈവം സൽബുദ്ധി നൽകട്ടെ'' -നജീബ്​ കാന്തപുരം ഫേസ്​ബുക്കിൽ കുറിച്ചു.

എ.ആർ നഗർ ബാങ്ക് ക്രമക്കേടിന്‍റെ ആദ്യ രക്തസാക്ഷിയാണ് കണ്ണൂരിലെ അന്തരിച്ച ലീഗ് നേതാവും സംസ്ഥാന വൈസ് പ്രസിഡന്‍റുമായ അബ്ദുൽ ഖാദർ മൗലവിയെന്ന് കെ.ടി ജലീൽ ആരോപിച്ചിരുന്നു. തന്‍റെ പേരിൽ രണ്ട് കോടി നിക്ഷേപമുണ്ടെന്ന് അറിഞ്ഞത് മൗലവിയെ തളർത്തിയെന്നും ജലീൽ പറഞ്ഞിരുന്നു. ജലീലിന് സമനില തെറ്റിയെന്നായിരുന്നു കെ. മുരളീധരൻ എം.പിയുടെ പ്രതികരണം. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.