അ​ഡ്വ. എ​ൻ. ഷം​സു​ദ്ദീ​ൻ ഭാ​ര്യ റാ​ഫി​ദ, മ​ക​ൾ ഡോ. ​ഷ​ഹ​ർ​സാ​ദ്, മ​രു​മ​ക​ൻ ഡോ. ​അ​ഷ്‌​റ​ഫ്‌ വാ​സി​ൽ, കൊ​ച്ചു​മ​ക​ൻ ആ​ദം ഐ​ബ​ക്ക് എ​ന്നി​വ​രോ​ടൊ​പ്പം

മ​ണ്ണാ​ർ​ക്കാ​ട്ടു​കാരുടെ എ​ൻ. ഷം​സു​ദ്ദീ​ൻ മ​ന്ത്രി​സ​ഭ​യി​ലേക്ക്

മ​ണ്ണാ​ര്‍ക്കാ​ട്: ഒ​ന്ന​ര പ​തി​റ്റാ​ണ്ടാ​യി മ​ണ്ണാ​ർ​ക്കാ​ട്ടു​കാ​ർ നെ​ഞ്ചേ​റ്റു​ന്ന എ​ൻ. ഷം​സു​ദ്ദീ​ൻ മ​ന്ത്രി​സ​ഭ​യി​ലെ​ത്തു​മ്പോ​ൾ മ​ണ്ഡ​ല​ത്തി​നി​ത് ച​രി​ത്ര​മു​ഹൂ​ർ​ത്തം. നാ​ലു ത​വ​ണ തു​ട​ർ​ച്ച​യാ​യ വി​ജ​യ​വും മ​ണ്ഡ​ല​ത്തി​ലെ ഏ​റ്റ​വും കൂ​ടി​യ ഭൂ​രി​പ​ക്ഷ​വും ഷം​സു​ദ്ദീ​ന് സ്വ​ന്ത​മാ​ണ്. സ​മീ​പ ജി​ല്ല​യാ​യ മ​ല​പ്പു​റ​ത്തു​നി​ന്നെ​ത്തി മ​ണ്ണാ​ര്‍ക്കാ​ടി​ന്റെ സ്വ​ന്ത​മാ​യി മാ​റു​ക​യാ​യി​രു​ന്നു ഇ​ദ്ദേ​ഹം. വി​വാ​ദ​ങ്ങ​ളി​ലും ക​ല​ഹി​ക്കാ​തെ ഒ​രു ചി​രി​യി​ൽ എ​ല്ലാം ഒ​തു​ക്കു​ന്ന ഷം​സു​ദ്ദീ​ൻ ലീ​ഗി​ലെ സൗ​മ്യ മു​ഖ​മാ​ണ്.

എം.​എ​സ്.​എ​ഫി​ലൂ​ടെ രാ​ഷ്ട്രീ​യ പ്ര​വ​ര്‍ത്ത​ന​മാ​രം​ഭി​ച്ച് പാ​ര്‍ല​മെ​ന്റ​റി രാ​ഷ്ടീ​യ​ത്തി​ല്‍ തി​ള​ങ്ങി​യ ഷം​സൂ​ദ്ദീ​ന്‍ മു​സ്‍ലിം ലീ​ഗി​ന്റെ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കൂ​ടി​യാ​ണ്. മ​ല​പ്പു​റം തി​രൂ​ര്‍ പ​റ​വ​ണ്ണ​യി​ലെ എ​ന്‍. മു​ഹ​മ്മ​ദ് കു​ട്ടി-​വി.​വി. മ​റി​യ​ക്കു​ട്ടി ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്.

പ​റ​വ​ണ്ണ ഗ​വ. ഹൈ​സ്‌​കൂ​ള്‍, തി​രൂ​ര്‍ തു​ഞ്ച​ന്‍ കോ​ള​ജ്, തി​രൂ​ര​ങ്ങാ​ടി പി.​എ​സ്.​എം.​ഒ കോ​ള​ജ്, കോ​ഴി​ക്കോ​ട് ഗ​വ. ലോ ​കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ വി​ദ്യാ​ഭ്യാ​സം. പ​ഠ​ന​കാ​ല​ത്ത് പ​റ​വ​ണ്ണ ഹൈ​സ്‌​കൂ​ള്‍ ലീ​ഡ​ര്‍, എം.​എ​സ്.​എ​ഫ് മ​ല​പ്പു​റം ജി​ല്ല പ്ര​സി​ഡ​ന്റ്, സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി, നാ​ല് ത​വ​ണ കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല യു.​യു.​സി, 1991ല്‍ ​സ​ര്‍വ​ക​ലാ​ശാ​ല സെ​ന​റ്റി​ലെ വി​ദ്യാ​ര്‍ഥി പ്ര​തി​നി​ധി എ​ന്നീ സ്ഥാ​ന​ങ്ങ​ള്‍ വ​ഹി​ച്ചു. മു​സ്‍ലിം യൂ​ത്ത് ലീ​ഗ് മ​ല​പ്പു​റം ജി​ല്ല സെ​ക്ര​ട്ട​റി, പ്ര​സി​ഡ​ന്റ്, സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എ​ന്നീ പ​ദ​വി​ക​ളും വ​ഹി​ച്ചി​ട്ടു​ണ്ട്.

2005ല്‍ ​മ​ല​പ്പു​റം ജി​ല്ല പ​ഞ്ചാ​യ​ത്ത് അം​ഗ​മാ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. 2011 മു​ത​ല്‍ തു​ട​ര്‍ച്ച​യാ​യി മ​ണ്ണാ​ര്‍ക്കാ​ട് നി​യോ​ജ​ക​മ​ണ്ഡ​ല​ത്തെ നി​യ​മ​സ​ഭ​യി​ല്‍ പ്ര​തി​നി​ധീ​ക​രി​ച്ച് വ​രു​ന്നു. സം​സ്ഥാ​ന വ​ഖ​ഫ് ബോ​ര്‍ഡ്, സം​സ്ഥാ​ന വൈ​ല്‍ഡ് ലൈ​ഫ് അ​ഡ്വൈ​സ​റി ബോ​ര്‍ഡ് എ​ന്നി​വ​യി​ല്‍ നി​യ​മ​സ​ഭ​യി​ല്‍ നി​ന്നു​ള്ള പ്ര​തി​നി​ധി​യാ​യി പ്ര​വ​ര്‍ത്തി​ച്ചി​ട്ടു​ണ്ട്. റ​വ​ന്യൂ, പൊ​തു​മ​രാ​മ​ത്ത്, സാ​മ്പ​ത്തി​ക കാ​ര്യ​ങ്ങ​ള്‍ എ​ന്നി​വ​ക്കു​ള്ള സ​ബ്ജ​ക്ട് ക​മ്മി​റ്റി​ക​ള്‍, ലോ​ക്ക​ല്‍ ഫ​ണ്ട് അ​ക്കൗ​ണ്ട്സ് ക​മ്മി​റ്റി, എ​സ്.​സി-​എ​സ്.​ടി ക​മ്മി​റ്റി, നി​യ​മ​സ​ഭ എ​സ്റ്റി​മേ​റ്റ് ക​മ്മി​റ്റി എ​ന്നി​വ​യി​ല്‍ അം​ഗ​മാ​യി പ്ര​വ​ര്‍ത്തി​ച്ചി​ട്ടു​ണ്ട്. ന്യൂ​ഡ​ല്‍ഹി​യി​ല്‍ ന​ട​ന്ന നാ​ഷ​ന​ല്‍ ലെ​ജി​സ്ലേ​റ്റീ​വ് കോ​ണ്‍ഫ​റ​ന്‍സി​ലും മും​ബൈ​യി​ല്‍ ന​ട​ന്ന എ​സ്റ്റി​മേ​റ്റ് ക​മ്മി​റ്റി​ക​ളു​ടെ ദേ​ശീ​യ കോ​ണ്‍ഫ​റ​ന്‍സി​ലും കേ​ര​ള നി​യ​മ​സ​ഭ​യെ പ്ര​തി​നി​ധീ​ക​രി​ച്ച് പ​ങ്കെ​ടു​ത്തു. കാ​ര്യ​ങ്ങ​ൾ കൃ​ത്യ​മാ​യി പ​ഠി​ച്ച് അ​വ​ത​രി​പ്പി​ക്കു​ന്ന ഷം​സു​ദ്ദീ​ൻ നി​യ​മ​സ​ഭ​യി​ലെ മി​ക​ച്ച പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്കു​ള്ള കെ.​കെ. നാ​യ​ര്‍ സ്മാ​ര​ക ശ്രേ​ഷ്ഠ നി​യ​മ​സ​ഭ സാ​മാ​ജി​ക പു​ര​സ്‌​കാ​രം നേ​ടി​യി​ട്ടു​ണ്ട്. നി​ല​വി​ല്‍ മു​സ്‍ലിം ലീ​ഗ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യാ​യും ദേ​ശീ​യ വ​ര്‍ക്കി​ങ് ക​മ്മി​റ്റി അം​ഗ​മാ​യും പ്ര​വ​ര്‍ത്തി​ച്ചു​വ​രു​ന്നു.

ഭാ​ര്യ: കെ.​പി. റാ​ഫി​ദ. മ​ക​ള്‍: ഡോ. ​എ​ന്‍. ഷ​ഹ​ര്‍സാ​ദ്. മ​രു​മ​ക​ന്‍: ഡോ. ​അ​ഷ​റ​ഫ് വാ​സി​ല്‍ മു​സ്ല്യാ​ര​ക​ത്ത്. കൊ​ച്ചു​മ​ക​ന്‍: ആ​ദം ഐ​ബ​ക്.

Tags:    
News Summary - Mannarkkadu's N. Shamsuddin to the Cabinet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.