ചെ ഗുവേര ചിത്രങ്ങൾ എടുത്തുമാറ്റണമെന്ന് എ.എൻ രാധകൃഷ്ണൻ

കോഴിക്കോട്: ക്യൂബൻ വിപ്ളവകാരിയായ ചെ ഗുവേരക്കെതിരെ ബി.ജെ.പി നേതാവ് എ.എൻ രാധാകൃഷ്ണൻ. ചെഗുവേരയുടെ ചിത്രങ്ങൾ എടുത്തുമാറ്റണമെന്നും പ്രാകൃതമായ കൊലപാതകങ്ങൾ നടത്തിയ ചെ ഗുവേരയെ ഡി.വൈ.എഫ്.ഐ വിഗ്രഹമായി പ്രതിഷ്ഠിക്കുകയാണെന്നും രാധാകൃഷ്ണൻ കുറ്റപ്പെടുത്തി.

കാസര്‍ഗോഡ് കോട്ടപ്പാറയിൽ ചെ ഗുവേരയുടെ ചിത്രം പതിച്ച ഹെൽമറ്റും ടവലും ഉപയോഗിച്ച യുവാക്കളെ ആർ.എസ്.എസുകാർ മർദിച്ചുവെന്ന ആരോപണം നിലനിൽക്കെയാണ് ചെ ഗുവേരയെ അക്രമകാരിയായി ചിത്രീകരിച്ചുകൊണ്ടുള്ള ബി.ജെ.പി നേതാവിന്‍റെ പ്രസ്താവന പുറത്തു വന്നിരിക്കുന്നത്. പരീക്ഷക്കെത്തിയ ചെറുപ്പക്കാരെ ആർ.എസ്.എസുകാർ മർദിക്കുകയും ഹെല്‍മറ്റ് തകർക്കുകയും ടവ്വല്‍ വലിച്ച് കീറുകയും ചെയ്തുവെന്നായിരുന്നു ആരോപണം.

ഞായറാഴ്ച രാവിലെ ഒന്‍പത് മണിയോടെയാണ് സംഭവം നടന്നത്. ഭീഷണി ഭയന്ന് ചെറുപ്പക്കാര്‍ തിരികെ കണ്ണൂരിലേക്ക് മടങ്ങുകയായിരുന്നു. സംഭവത്തില്‍ മയ്യില്‍ പൊലീസില്‍ ഇരുവരും പരാതി നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ചുവന്ന മുണ്ടുടുത്തെന്ന കാരണത്താല്‍ ചലച്ചിത്ര പ്രവര്‍ത്തകരെ ആർ.എസ്.എസ് ആക്രമിച്ച പറക്കളായിക്ക് തൊട്ടടുത്ത പ്രദേശമാണ് കോട്ടപ്പാറയും.

Tags:    
News Summary - A N Radhakrishnan against Che guvera

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.