ദുരൂഹസാഹചര്യത്തിൽ വീടിന്​ തീപിടിച്ചു; ദമ്പതികൾ പൊള്ളലേറ്റ് മരിച്ച നിലയിൽ

തിരുവനന്തപുരം: ദുരൂഹസാഹചര്യത്തിൽ വീടിന്​ തീപിടിച്ച്​ ദമ്പതികളെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം സ്വദേശികളായ റോയി (45), ഗ്രേസ് (41) എന്നിവരെയാണ് ചൊവ്വാഴ്ച രാത്രി 11 മണിയോടെ നാലാഞ്ചിറ അയ്യാപ്പിള്ള റോഡിലെ 120ാം നമ്പർ വീടി​െൻറ രണ്ടാംനിലയിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ രണ്ടുവർഷമായി കൊല്ലം സ്വദേശി അൻവറി​െൻറ വീട്ടിൽ വാടകക്ക് താമസിച്ചുവരികയായിരുന്നു ഇവർ. 

റോയി മണ്ണന്തലയിൽ സ്വകാര്യ ജോബ് കൺസൾട്ടൻസി നടത്തിവരികയായിരുന്നു. ഇതുമായി ബന്ധപ്പെട്ട്​ സാമ്പത്തിക ബാധ്യകൾ ഉണ്ടായിരുന്നതായി പറയപ്പെടുന്നു. സംഭവം നടക്കുന്നതിന്​ 15 മിനിട്ട്​ മുമ്പ് സിറ്റി ഷാഡോ പൊലീസ് വീട്ടിലെത്തി ഇവരുടെ വിവരങ്ങൾ അന്വേഷിച്ചതായി സമീപവാസികൾ പറയുന്നു. പൊലീസ് മടങ്ങിയ ശേഷമാണ് സംഭവം നടക്കുന്നത്. 

പാചകവാതക സിലിണ്ടറിൽ നിന്നും തീപടർന്നിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. വീട്ടിലുണ്ടായിരുന്ന മൂന്ന് സിലിണ്ടറുകളും ഫയർഫോഴ്സെത്തി പുറത്തെടുത്തു. പുറത്തെടുക്കുമ്പോൾ ഇവയിൽ നിന്ന് ലീക്കുണ്ടായതായി ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പറയുന്നു. പൊലീസ്​ കാവലിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങൾ ബുധനാഴ്ച രാവിലെ ഇൻക്വസ്​റ്റ്​ തയാറാക്കി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റും. നിയമനടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക്​ കൈമാറുമെന്ന് പൊലീസ് അറിയിച്ചു. ബുധനാഴ്ച ഡോഗ് സ്ക്വാഡും ഫോറൻസിക് വിഭാഗവും വീട് പരിശോധിക്കും.

 
Tags:    
News Summary - mysterious deaths in trivandrum

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.