എന്റെ കത്ത് ഇങ്ങനെയല്ല -മേയർ ആര്യ രാജേന്ദ്രൻ; മേയർ രാജി വെക്കേണ്ട -സി.പി.എം

തിരുവനന്തപുരം കോർപറേഷൻ തൊഴിൽ നിയമനവുമായി ബന്ധപ്പെട്ട് പുറത്ത് വന്ന കത്ത് താൻ തയ്യാറാക്കിയതല്ലെന്ന് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ. പാർട്ടിക്ക് നൽകിയ വിശദീകരണത്തിലാണ് മേയർ ഈ കാര്യം വ്യക്തമാക്കിയത്. അതേസമയം, മേയറുടെ കത്ത് ചോർന്നതിനു പിന്നിൽ സി.പി.എം തിരുവനന്തപുരം ജില്ലാ നേതൃത്വത്തിലെ കടുത്ത വിഭാഗീയതയാണെന്ന വിവരങ്ങൾ പുറത്ത്.

ഒപ്പം നഗരസഭ പാർലമെന്ററി പാർട്ടിയിലെ അധികാരത്തർക്കവും കാരണമായെന്നാണ് സൂചന. ജില്ലയിലെ മുതിർന്ന നേതാക്കൾ ഇക്കാര്യത്തിലെ അതൃപ്തി സംസ്ഥാന നേതൃത്വത്തെ അറിയിക്കും. നഗരസഭാ ഭരണത്തിലും നേതൃത്വത്തിന് അതൃപ്തിയുണ്ട്. കത്ത് ചോർച്ചയിൽ പരാതി നൽകുമെന്ന് മേയർ അറിയിച്ചിട്ടുണ്ട്. അതേസമയം, നിയമനവുമായി ബന്ധപ്പെട്ട കത്ത് വിവാദത്തിൽ തിരുവനന്തപുരം മേയർ രാജിവെക്കേണ്ട ആവശ്യമില്ലെന്ന് സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ. കത്ത് വ്യാജമാണോയെന്ന് അറിയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സംഭവത്തിൽ നിയമപരമായ അന്വേഷണം നടത്തും.

പാർട്ടി എല്ലാകാര്യങ്ങളും പരിശോധിക്കും. കത്ത് താൻ കണ്ടിട്ടില്ല. അതുകൊണ്ട് കത്ത് വ്യാജമാണോയെന്ന് പറയാനാകില്ല. പ്രതിപക്ഷത്തിന് ഇന്ധനം കൊടുക്കുന്ന ജോലിയാണ് മാധ്യമങ്ങൾ ചെയ്യുന്നത്. തെറ്റ് ചെയ്തവർക്കെതിരെ നടപടി ഉണ്ടാകും. പാർട്ടിക്കാർ ആയാലും തെറ്റ് ചെയ്തവർക്കെതിരെ ഏത് വിഷയത്തിലും നടപടി സ്വീകരിക്കും. പാർട്ടിയിൽ വിഭാഗീയത ഇല്ലെന്നും ആനാവൂർ നാഗപ്പൻ പറഞ്ഞു.

Tags:    
News Summary - My letter is not like this - Mayor Arya Rajendran; Mayor should not resign - C.P.M

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.