ഗണപതി മിത്താണെന്ന വാദം തിരുത്തി എം.വി ഗോവിന്ദൻ

ന്യൂഡൽഹി: ഗണപതി മിത്താണെന്നും അല്ലാഹു മിത്തല്ലായെന്നും താൻ പറഞ്ഞിട്ടില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. 'ഗണപതിയും അല്ലാഹും വിശ്വാസ പ്രമാണത്തിന്റെ ഭാഗമല്ലേ, അതെങ്ങനെ മിത്താണെന്ന് പറയാൻ കഴിയും. ഷംസീറും അങ്ങനെ പറഞ്ഞിട്ടില്ല. വെറുതെ തെറ്റിദ്ധരിപ്പിക്കുകയാണ്'. എം.വി.ഗോവിന്ദൻ ഡൽഹി‍യിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

പത്രസമ്മേനളനത്തിന്റെ പ്രസക്ത ഭാഗങ്ങൾ കാണാതെ ഒരു വാക്കെടുത്ത് തലയും വാലുമില്ലാതെ കള്ളപ്രചാരണം നടത്തുകയാണ് ചെയ്യുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

അതേ സമയം, കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് വാർത്ത സമ്മേളനത്തിൽ ഗണപതി മിത്താണെന്ന് എം.വി.ഗോവിന്ദൻ പറയുന്നതിന്റെ ദൃശ്യങ്ങൾ മാധ്യമങ്ങൾ പുറത്തുവിട്ടു. ഗണപതി മിത്താണോ എന്ന മാധ്യമപ്രവർത്തക െന്റ ചോദ്യത്തിന്, ഗണപതി മിത്തല്ലാതെ ശാസ്ത്രമാണോ എന്നായിരുന്നു എം.വി.ഗോവിന്ദൻ ചോദിച്ചത്. മിത്തിനെ മിത്തായി തന്നെയാണ് കാണേണ്ടത്, ഇത് തുറന്നു പറയാൻ ഞങ്ങൾക്ക് ഒരു മടിയുമില്ലെന്നാണ് അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞത്.

തിരുവനന്തപുരത്തെ വാർത്ത സമ്മേളനത്തിൽ അത്തരം ഒരു വാദം താൻ ഉന്നയിച്ചിട്ടില്ലെന്ന് ഡൽഹിയിൽ എം.വി.ഗോവിന്ദൻ വ്യക്തമാക്കി. 'പരശുരാമന്‍ ഗോകര്‍ണത്തു നിന്ന് മഴുവെറിഞ്ഞ് കന്യാകുമാരി വരെ വീഴ്ത്തി. അതിന്റെ ഭാഗമായി കടലു മാറി കരയുണ്ടായി. ആ കര ബ്രാഹ്‌മണനെ ഏല്‍പ്പിച്ചു. ഇതാണ് ഞാന്‍ മിത്താണെന്ന് പറഞ്ഞത്. വിശ്വാസികള്‍ ഗണപതിയെ വിശ്വസിക്കുന്നു അല്ലാഹുവിനെ വിശ്വസിക്കുന്നു. ആ വിശ്വാസപ്രമാണത്തിന്റെ ഭാഗമായി അവര്‍ക്ക് വിശ്വസിക്കാനുള്ള അവകാശത്തെ ആരും ചോദ്യം ചെയ്തിട്ടില്ല.' എം.വി.ഗോവിന്ദൻ വ്യക്തമാക്കി. 

Tags:    
News Summary - MV Govindan corrected the argument that Ganpati is a myth

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-26 02:35 GMT