അഡ്വ. അംശു വാമദേവൻ, വൈഷ്ണ സുരേഷ്

വൈഷ്ണയുടെ പേര് നീക്കം ചെയ്യാൻ പരാതി നൽകിയതിൽ തെറ്റില്ല; കോലാഹലങ്ങൾ ബാധിക്കില്ലെന്ന് മുട്ടടയിലെ ഇടത് സ്ഥാനാർഥി

തിരുവനന്തപുരം: വോട്ടർപട്ടികയിൽ നിന്ന് യു.ഡി.എഫ് സ്ഥാനാർഥി വൈഷ്ണ സുരേഷിന്‍റെ പേര് വെട്ടിയതുമായി ബന്ധപ്പെട്ട കോലാഹലങ്ങൾ തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്ന് മുട്ടടയിലെ എൽ.ഡി.എഫ് സ്ഥാനാർഥി അഡ്വ. അംശു വാമദേവൻ. വലിയ ആത്മവിശ്വാസത്തോടെയാണ് മുട്ടട വാർഡിൽ മത്സരിക്കുന്നത്. കേശവദാസപുരത്ത് കഴിഞ്ഞ തവണ ചെയ്ത വികസനം ചൂണ്ടിക്കാട്ടിയാണ് മുട്ടടയിൽ വോട്ട് തേടുന്നതെന്നും അംശു പറഞ്ഞു.

വൈഷ്ണ അടക്കമുള്ളവരുടെ പേര് നീക്കം ചെയ്യാൻ പരാതി കൊടുത്തതിൽ തെറ്റില്ല. തെരഞ്ഞെടുപ്പ് പ്രചാരണ ഒരുക്കത്തിന്‍റെ ഭാഗമായി വോട്ടർപട്ടിക പരിശോധിച്ചിരുന്നു. പുതിയ വോട്ടുകളും മരിച്ചവരുടെയും താമസം മാറി പോയവർ അടക്കമുള്ളവരുടെ കൃത്യമായ കണക്ക് ബൂത്ത് തല പ്രവർത്തകരുടെ കൈയിലുണ്ട്. അതിൽ സംശയം തോന്നിയ മുന്നൂറോളം പേരുടെ വോട്ടിലാണ് പരാതി നൽകിയത്. ഇതിൽ 69 പേരുടെ വോട്ടുകൾ ഡിലീറ്റ് ചെയ്തിട്ടുണ്ട്.

പരാതി കൊടുത്ത ഒരുപാട് പേരുകളിൽ ഒന്നാണ് വൈഷ്ണയുടേത്. പരാതി കൊടുത്തപ്പോൾ വൈഷ്ണയുടെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് കമീഷന്‍റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. ജനാധിപത്യത്തിന്‍റെ സൗന്ദര്യം നിലനിർത്തി കൊണ്ടുള്ള മത്സരമാണിതെന്നും ജനങ്ങൾ വിധിയെഴുതട്ടെ എന്നും അംശു വാമദേവൻ വ്യക്തമാക്കി.

അതേസമയം, തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​​റേ​ഷ​ൻ മു​ട്ട​ട വാ​ർ​ഡി​ലെ യു.​ഡി.​എ​ഫ്​ സ്ഥാ​നാ​ർ​ഥി വൈ​ഷ്ണ സു​രേ​ഷി​ന്‍റെ പേ​ര്​ വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ നി​ന്ന്​ ഒ​ഴി​വാ​ക്കി​യ​ത് സം​സ്​​ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ൻ​ പു​നഃ​സ്​​ഥാ​പി​ച്ചു. ഹൈ​​കോ​ട​തി നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ്​ ഇ​തു​സം​ബ​ന്ധി​ച്ച ന​ട​പ​ടി ക്ര​മ​ങ്ങ​ൾ തെ​റ്റാ​ണെ​ന്ന്​ ക​ണ്ടെ​ത്തി തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ൻ ​ഉ​ത്ത​ര​വി​റ​ക്കി​യ​ത്.

വൈ​ഷ്ണ​യു​ടെ പേ​ര്​ നീ​ക്കി​യ കോ​ർ​പ​റേ​ഷ​ൻ ഇ​ല​ക്​​ട​റ​ർ രജിസ്ട്രേഷൻ ഓ​ഫി​സ​റെ ക​മീ​ഷ​ൻ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ക്കുകയും ചെയ്തു. വൈ​ഷ്ണ ഹാ​ജ​രാ​ക്കി​യ താ​മ​സം സം​ബ​ന്ധി​ച്ച രേ​ഖ​ക​ൾ ഇ​ല​ക്​​ട​റ​ൽ രജിസ്ട്രേഷൻ ഓ​ഫി​സ​ർ പ​രി​ഗ​ണി​ച്ചി​ല്ലെ​ന്നും വോ​ട്ട്​ നീ​ക്കി​യ ന​ട​പ​ടി​ക്ക്​ നീ​തീ​ക​ര​ണ​മി​ല്ലെ​ന്നും ക​മീ​ഷ​ൻ വ്യ​ക്​​ത​മാ​ക്കി.

വൈ​ഷ്ണ​ക്കെ​തി​രെ സി.​പി.​എം മു​ട്ട​ട ബ്രാ​ഞ്ച്​ ക​മ്മി​റ്റി​യം​ഗം ധ​​നേ​ഷ് കു​മാ​റാ​ണ്​ പ​രാ​തി ന​ൽ​കി​യി​രു​ന്ന​ത്. ഇ​തി​​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ മാ​ത്രം വൈ​ഷ്ണ​യു​ടെ എ​തി​ർ​വാ​ദം കേ​ൾ​ക്കാ​തെ ​വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ​ നി​ന്ന് ​പേ​ര്​ നീ​ക്കി​യ ന​ട​പ​ടി നി​യ​മ​പ​ര​മാ​യി നി​ല​നി​ൽ​ക്കി​ല്ലെ​ന്ന്​ ക​മീ​ഷ​ണ​ർ എ. ​ഷാ​ജ​ഹാ​ൻ ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞു. ഒ​രു പ്ര​ത്യേ​ക പ്ര​ദേ​ശ​​ത്തെ സാ​ധാ​ര​ണ താ​മ​സ​ക്കാ​രാ​ണെ​ങ്കി​ൽ വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ പേ​ര്​ ചേ​ർ​ക്കാ​ൻ അ​ർ​ഹ​രാ​ണെ​ന്ന്​ നി​ഷ്ക​ർ​ഷി​ച്ച്​ ​ക​മീ​ഷ​ൻ ഇ​ല​ക്ട​റ​ർ രജിസ്ട്രേഷൻ ഓ​ഫി​സ​ർ​മാ​ർ​ക്ക്​ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി​യി​ട്ടു​ണ്ട്.

ത​ദ്ദേ​ശ​സ്ഥാ​പ​നം ന​ൽ​കു​ന്ന വീ​ട്ടു​ന​മ്പ​റോ ഉ​ട​മ​സ്​​ഥാ​വ​കാ​ശ​മോ വാ​ട​ക​ക​രാ​റോ ഒ​ന്നും ഇ​തി​ൽ ആ​വ​ശ്യ​മാ​യ രേ​ഖ​ക​ള​ല്ല. എ​ന്നാ​ൽ ഇ​തി​ന്‍റെ അ​ന്ത​സ​ത്ത ഇ​ല​ക്ട​റ​ൽ ര​ജി​സ്​​ട്രേ​ഷ​ൻ ഓ​ഫി​സ​ർ ഉ​ത്ത​ര​വ്​ പു​റ​പ്പെ​ടു​വി​​ച്ച​പ്പോ​ൾ ഉ​ൾ​ക്കൊ​ണ്ടി​ല്ല. വൈ​ഷ്ണ ഹാ​ജ​രാ​ക്കി​യ രേ​ഖ​ക​ൾ പ​രി​ഗ​ണി​ക്കാ​തെ​യും ച​ട്ട​പ്ര​കാ​ര​മു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പാ​ലി​ക്കാ​തെ​യും അ​ന്തി​മ വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ​ നി​ന്ന് ഏ​ക​പ​ക്ഷീ​യ​മാ​യി പേ​ര്​ നീ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു. കോ​ർ​പ​റേ​ഷ​ൻ മു​ട്ട​ട വാ​ർ​ഡ്​ ഭാ​ഗം ന​മ്പ​ർ അ​ഞ്ചി​ലെ വോ​ട്ട​ർ​പ​ട്ടി​ക​യി​ലാ​ണ്​ വൈ​ഷ്ണ​യു​ടെ പേ​ര്​ പു​നഃ​സ്ഥാ​പി​ച്ച​ത്.

Tags:    
News Summary - Muttada Left candidate says there was nothing wrong in filing a complaint to remove Vyshna's name

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.