Posted On
date_range Updated On
date_range പെൺകുട്ടിയെക്കുറിച്ച് അശ്ലീല ചുവയിൽ സംസാരിച്ച യൂട്യൂബർ അറസ്‌റ്റിൽ
പറവൂർ: യൂട്യൂബ് ചാനലിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെക്കുറിച്ച് അശ്ലീല ചുവയോടെ സംസാരിച്ച കേസിൽ യൂട്യൂബർ രമ്യ ഷിംജിത്ത് (36) അറസ്‌റ്റിൽ. പറവൂർ സ്വദേശിനിയുടെ പരാതിയെത്തുടർന്ന് വെള്ളിയാഴ്ച പുലർച്ച കണ്ണൂർ ഇരിട്ടിയിൽനിന്നാണ് പൊലീസ് ഇവരെ പിടികൂടിയത്.
യൂട്യൂബറായ പരാതിക്കാരിയും രമ്യയും സുഹൃത്തുക്കളായിരുന്നു. പിന്നീട്, തമ്മിൽ വഴക്കുണ്ടായതിനെ തുടർന്നാണ് തന്റെ മകളെക്കുറിച്ച് അശ്ലീല ചുവയുള്ള പരാമർശങ്ങൾ നടത്തിയതെന്നാണ് പരാതിക്കാരി പറയുന്നത്. സംഭവത്തിൽ ജയ്മോൻ എന്നയാൾക്കെതിരെയും കേസെടുത്തിട്ടുണ്ട്. രമ്യയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.