‘അണലി’ വെബ് സീരീസ്: ഹരജി ഉടൻ തീർപ്പാക്കണമെന്ന് ഹൈകോടതി

കൊച്ചി: കൂടത്തായി കൂട്ടക്കൊലക്കേസ് പ്രതി ജോളി ജോസഫിന്‍റെ ജീവിതം പ്രമേയമാക്കിയെന്ന പേരിലുള്ള ‘അണലി’ വെബ് സീരീസിന്‍റെ സംപ്രേഷണം തടഞ്ഞതുമായി ബന്ധപ്പെട്ട കേസ് വേഗം തീർപ്പാക്കണമെന്ന് ഹൈകോടതി. സംപ്രേഷണം വൈകുന്നത് നഷ്ടമുണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ജിയോസ്റ്റാർ ഇന്ത്യ ലിമിറ്റഡ് നൽകിയ ഹരജിയിലാണ് ജസ്റ്റിസ് എസ്. ഈശ്വരൻ എറണാകുളം മുൻസിഫ് കോടതിക്ക് നിർദേശം നൽകിയത്.

പരമ്പര പുറത്തുവന്നാൽ വിചാരണയെ അടക്കം ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി കേസിലെ മുഖ്യപ്രതി ജോളി ജോസഫ് നൽകിയ അന്യായം പരിഗണിച്ച് സീരീസിന്‍റെ സംപ്രേഷണം മുൻസിഫ് കോടതി തടയുകയായിരുന്നു. സീരീസ് കാണാതെയാണ് മുൻസിഫ് കോടതി സംപ്രേഷണം തടഞ്ഞതെന്നാണ് ഹരജിക്കാരുടെ വാദം. സ്റ്റേ നീക്കണമെന്ന ഹരജിയിൽ അടുത്തയാഴ്ച വാദം കേൾക്കണമെന്നും തുടർന്ന് പത്തു ദിവസത്തിനകം തീർപ്പാക്കണമെന്നുമാണ് ഹൈകോടതിയുടെ നിർദേശം.

Tags:    
News Summary - JioStar Plea: Kerala HC Orders Fast-Track Decision on Koodathai Series Stay

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.