Posted On
date_range Updated On
date_range മത്സ്യത്തൊഴിലാളികളുടെ സ്വാഭാവിക മരണത്തിനും ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുമെന്ന് ഫിഷറീസ് മന്ത്രി
തിരുവനന്തപുരം: മത്സ്യത്തൊഴിലാളികൾക്ക് സ്വാഭാവിക മരണം സംഭവിച്ചാലും ഇൻഷുറൻസ് ലഭിക്കുന്ന പദ്ധതി നടപ്പാക്കുമെന്ന് ഫിഷറീസ് മന്ത്രി വി.ഇ. അബ്ദുൽ ഗഫൂർ. സംസ്ഥാനത്തെ മുഴുവൻ അംഗീകൃത മത്സ്യത്തൊഴിലാളികൾക്കും ഇൻഷുറൻസ് പരിരക്ഷ ഉറപ്പാകും. മത്സ്യമേഖലയിലെ ബോട്ടുടമകളുടെ സംഘടനാ പ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ് മന്ത്രി പദ്ധതി പ്രഖ്യാപിച്ചത്.
കാലാവധി കഴിഞ്ഞ മത്സ്യബന്ധന യാനങ്ങൾക്ക് ലൈസൻസ് പുതുക്കുന്നതിൽ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാനും തീരുമാനമായി. കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് നിലവിലുള്ള കേരള മറൈൻ ഫിഷിങ് റെഗുലേഷൻ ആക്ട് കാലോചിതമായി പരിഷ്‌കരിക്കാൻ തീരുമാനിച്ചു. ഇതിനാവശ്യമായ പരിശോധനകൾ നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ഉടൻ വിദഗ്ധസമിതിയെ നിയോഗിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.