കോഴിക്കോട്: മുത്തലാഖ് നിയമം മുസ്ലിം കുടുംബ ബന്ധങ്ങളെ തകർക്കുന്നതാണെന്ന് രാജ്യസഭ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്. ഒന്നിച്ച് മൂന്നുതവണ തലാഖ് ചൊല്ലുന്നത് നിയമവിരുദ്ധമാണ്. ഇക്കാര്യത്തിലുള്ള സുപ്രീം കോടതി വിധി സ്വാഗതാർഹവുമാണ്. എന്നാൽ, ഇതിെൻറ മറപിടിച്ചുള്ള നിയമത്തിലെ വ്യവസ്ഥകൾ മണ്ടത്തമാെണന്ന് അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു.
കുടുംബവുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം സിവിൽ നിയമ പരിധിയിലാണ് വരുന്നത്. ഇതിനെ ക്രിമിനൽ നിയമത്തിെൻറ പരിധിയിൽെകാണ്ടുവരുകയാണ് ചെയ്യുന്നത്. ഭാര്യ പരാതി നൽകിയാൽ ഭർത്താവ് മൂന്നുവർഷം ജാമ്യം ലഭിക്കാതെ ജയിലിൽ കിടക്കണെമന്നാണ് നിയമത്തിലെ വ്യവസ്ഥ. മാത്രമല്ല, ഇക്കാലമത്രയും ഭാര്യക്കും മക്കൾക്കും ജയിലിൽ കിടക്കുന്ന ഭർത്താവ് ചെലവിനുകൊടുക്കുകയും വേണം. ഇെതങ്ങനെ സാധ്യമാകും -ഗുലാം നബി ആസാദ് ചോദിച്ചു.
10 കോടി തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് പറഞ്ഞാണ് മോദി സർക്കാർ അധികാരത്തിൽ വന്നത്. എന്നാൽ, നോട്ട് നിരോധനം, ജി.എസ്.ടി എന്നീ പരിഷ്കാരങ്ങൾ വഴിയുള്ള തൊഴിലവസരങ്ങൾകൂടി ഇല്ലാതാവുകയാണ് െചയ്തത്. ആയിരക്കണക്കിന് െചറുകിട വ്യവസായങ്ങളാണ് ഇതിനകം അടച്ചുപൂട്ടിയത്. കർഷകരെയും സർക്കാർ അവഗണിക്കുകയാണ്. വിത്ത്, വളം, സബ്സിഡി ഉൾപ്പെടെ ഇവർക്ക് സമയബന്ധിതമായി നൽകുന്നില്ല. വിവിധ സമൂഹങ്ങൾക്കിടയിൽ വലിയ ചേരിതിരിവും ബി.ജെ.പി ഭരണത്തിലുണ്ടായി.
രാഷ്ട്രീയ സംഘർഷങ്ങൾ കേരളത്തിെൻറ ശോഭ കെടുത്തുന്നു എന്ന ഗവർണറുടെ പ്രസ്താവന ചൂണ്ടിക്കാട്ടിയപ്പോൾ ബി.ജെ.പി അടക്കമുള്ള പാർട്ടികൾ ഇതിന് ഉത്തരവാദികളാണ് എന്നായിരുന്നു അദ്ദേഹത്തിെൻറ പ്രതികരണം. സി.പി.എമ്മും ബി.ജെ.പിയും കേരളത്തില്‍ ചെയ്യുന്നത് ബി.ജെ.പി രാജ്യത്തുടനീളം ചെയ്യുന്നു. രാഷ്ട്രീയ എതിരാളികളെ കായികമായി നേരിടുന്നത് കോണ്‍ഗ്രസിെൻറ രാഷ്ട്രീയമല്ലെന്നും ഗുലാം നബി ആസാദ്പറഞ്ഞു.ചില ഘടകകക്ഷികൾ വിട്ടുപോകുന്നെതാന്നും കേരളത്തിലെ യു.ഡി.എഫിെൻറ െകട്ടുറപ്പിനെ ബാധിക്കില്ല. തെരഞ്ഞെടുപ്പ് അടുക്കുേമ്പാഴേക്കും മുന്നണി കൂടുതൽ ശക്തമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എം.പിമാരായ പി.െക. കുഞ്ഞാലിക്കുട്ടി, എം.കെ. രാഘവൻ തുടങ്ങിയവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.