ദേശീയപാത സ്ഥലമേറ്റെടുപ്പിനെതിരെ പ്രതിഷേധിച്ചത് മുസ്‌ലിം തീവ്രവാദ സംഘടനകൾ -വിജയരാഘവൻ

കൊച്ചി: ദേശീയ പാത സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട് പ്രതിഷേധിച്ചവരെ തീവ്രവാദികളെന്ന് അധിക്ഷേപിച്ച് എൽ.ഡി. എഫ് കൺവീനർ എ. വിജയരാഘവൻ. പാലാരിവട്ടം മേൽപാലം അഴിമതിക്കെതിരായ ബഹുജന മാർച്ച് ഉദ്ഘാടനം ചെയ്താ‍യിരുന്നു വിജയരാഘവന്‍റെ പരാമർശം.

ദേശീയപാതക്ക് വേണ്ടി യു.ഡി.എഫ് സ്ഥലമേറ്റെടുക്കാനെത്തിയപ്പോള്‍ മുസ്‌ലിം തീവ്രവാദ സംഘടനകൾ ജാഥയായി കോഴിക്കോട്ട് ലീഗ് ഒാഫീസിലേക്ക് പോയി. ഇത് കണ്ട് പാണക്കാട് തങ്ങൾ സ്ഥലമേറ്റെടുപ്പ് നടക്കില്ലെന്ന് പറഞ്ഞു. ഇതോടെ ഒരിഞ്ച് ഭൂമി എടുക്കാതെ ഇബ്രാഹിം കുഞ്ഞും ഉമ്മൻ ചാണ്ടിയും തിരികെ പോന്നുവെന്നും വിജയരാഘവന്‍ പറഞ്ഞു.


Tags:    
News Summary - Muslim Terrorists Behind National Highway Activist Protest Says Vijayaraghavan-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.