Posted On
date_range Updated On
date_range 2031ലെ തെരഞ്ഞെടുപ്പോടെ ലീഗിന്‍റെ അക്കൗണ്ട് പൂട്ടിക്കുമെന്ന് എ.എൻ. ഷംസീർ
തിരുവനന്തപുരം: 2031ലെ നിയമസഭ തെരഞ്ഞെടുപ്പോടുകൂടി കേരളത്തിൽ മുസ്ലിം ലീഗിെൻറ അക്കൗണ്ട് സി.പി.എം പൂട്ടിക്കുമെന്ന് എ.എൻ. ഷംസീർ. നിയമസഭയിൽ ഉപധനാഭ്യർഥനചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ തെരഞ്ഞെടുപ്പോടുകൂടി ലീഗ് മൂന്ന് ജില്ലകളിലേക്ക് ഒതുങ്ങി. അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ കോഴിക്കോട്, കാസർകോട് ജില്ലകളിലെ അക്കൗണ്ട് പൂട്ടിക്കും. തൊട്ടടുത്ത തെരഞ്ഞെടുപ്പോടെ മലപ്പുറം ജില്ലയിലെ അക്കൗണ്ടും പൂട്ടിക്കും. ഇന്ദിരഗാന്ധിയുടെ മിറർ ഇമേജാണ് നരേന്ദ്ര മോദി. താടിയില്ലാത്ത മോദിയായിരുന്നു ഇന്ദിര ഗാന്ധിയെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.