താനൂർ: അഞ്ചുടിയിൽ മുസ്‌ലിം യൂത്ത് ലീഗ് പ്രവർത്തകനെ വെട്ടിക്കൊന്നു. അഞ്ചുടി സ്വദേശി കുപ്പെൻറപുരക്കൽ ഇസ്ഹാഖ ് എന്ന റഫീഖാണ് (35) കൊല്ലപ്പെട്ടത്. മത്സ്യത്തൊഴിലാളിയായ ഇസ്ഹാഖ് അഞ്ചുടി ശാഖ മുസ്‌ലിം യൂത്ത് ലീഗ് മുൻ വൈസ് പ ്രസിഡൻറായിരുന്നു. വ്യാഴാഴ്ച രാത്രി 7.30നാണ് സംഭവം. നമസ്കാരത്തിന് പള്ളിയിൽ പോകവെ അഞ്ചുടി മദറ്സക്ക് സമീപം വ െച്ചാണ് ആക്രമണത്തിന് ഇരയായത്.
ഓട്ടോറിക്ഷയിൽ വന്ന ഒരുസംഘം ഗുരുതരമായി വെട്ടിപ്പരിക്കേൽപിക്കുകയായിരുന്ന ു. കൃത്യം നടത്തിയശേഷം ഇവർ ഓടി രക്ഷപ്പെട്ടു. കൈയും കാലും അറ്റ നിലയിലായിരുന്നു. മുഖത്തും വെട്ടേറ്റിട്ടുണ്ട്. നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തി തിരൂർ ജില്ല ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പിതാവ്: പരേതനായ സൈതലവി. മാതാവ്: കുഞ്ഞിമോൾ. ഭാര്യ: ആരിഫ. മക്കളില്ല. സഹോദരങ്ങൾ: നൗഫൽ, സഹറാബി, സുമയ്യ.
സംഭവത്തിന് പിന്നിൽ സി.പി.എം ആണെന്ന് മുസ്‌ലിം ലീഗ് ആരോപിച്ചു. ലീഗ് ജില്ല പ്രസിഡൻറ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ നടുക്കവും പ്രതിഷേധവും രേഖപ്പെടുത്തി. സമാധാനഭംഗമുണ്ടാക്കാന്‍ നടത്തിയ ബോധപൂര്‍വ ശ്രമമാണ് കൊലപാതകത്തിന് പിന്നിലെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
സംഭവത്തെ അപലപിക്കുന്നതായും കൊലപാതകത്തില്‍ പാർട്ടിക്ക് പങ്കില്ലെന്നും സി.പി.എം മലപ്പുറം ജില്ല കമ്മിറ്റി പ്രസ്താവനയില്‍ അറിയിച്ചു. പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ, കെ. കുട്ടി അഹമ്മദ് കുട്ടി, അബ്ദുറഹിമാൻ രണ്ടത്താണി, അൻവർ മുളമ്പാറ, കെ.ടി. അശ്റഫ് എന്നിവർ തിരൂർ ജില്ല ആശുപത്രിയിലെത്തി.
തീരദേശ മണ്ഡലങ്ങളിൽ യു.ഡി.എഫ് ഹർത്താൽ
താനൂർ: അഞ്ചുടിയിൽ യൂത്ത്‌ലീഗ് പ്രവർത്തകൻ ഇസ്ഹാഖിനെ വെട്ടിക്കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് ഹർത്താലിന് ആഹ്വാനം ചെയ്തു. വെള്ളിയാഴ്ച രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെ തീരദേശ മണ്ഡലങ്ങളായ വള്ളിക്കുന്ന്, തിരൂരങ്ങാടി, താനൂർ, തിരൂർ, തവനൂർ, പൊന്നാനി എന്നിവിടങ്ങളിലാണ് ഹർത്താൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.