വനിതാ കണ്ടക്ടർമാർക്ക് രണ്ട്​ ദിവസം ആർത്തവ അവധി പ്രായോഗികമല്ലന്ന്​​ കെ.എസ്​.ആർ.ടി.സി

കൊച്ചി: വനിതാ കണ്ടക്ടർമാർക്ക് രണ്ട്​ ദിവസം ആർത്തവ അവധി അനുവദിക്കുന്നത്​ തൊഴിൽ വിന്യാസത്തെയും നടത്തിപ്പിനെയും ബാധിക്കുമെന്ന്​ കെ.എസ്​.ആർ.ടി.സി ഹൈകോടതിയിൽ.

സാമ്പത്തിക സ്ഥിതിയെയും ഇത്​ ദോഷകരമായി ബാധിക്കുമെന്ന് കെ​.എസ്​.ആർ.ടി.സി ചീഫ് ലോ ഓഫിസർ പി.എൻ. ഹേന നൽകിയ വിശദീകരണത്തിൽ പറയുന്നു. ആർത്തവ അവധി ആവശ്യപ്പെടുന്ന നിവേദനം പരിഗണിക്കണമെന്നാവശ്യപ്പെട്ട് എസ്.എസ്. ആശ തുടങ്ങിയ കണ്ടക്ടർമാർ നൽകിയ ഹരജിയിലാണ്​ വിശദീകരണം.

ഭരണ, നിയമ നിർമാണ തലങ്ങളിൽ നയപരമായ തീരുമാനമെടുക്കേണ്ട വിഷയമാണിത്​. സർവീസ് ചടങ്ങളിലൊന്നും ഇതിനു വ്യവസ്ഥയില്ല. ആർത്തവ അവധി മൗലികാവകാശങ്ങളുടെ ഭാഗമല്ല. അതിനാൽ, ഹരജി നിലനിൽക്കാത്തതാണ്​. ശമ്പളവും പെൻഷനും കൊടുക്കാൻ പോലും ബുദ്ധിമുട്ടുന്ന കെ.എസ്​.ആർ.ടി.സിയിൽ ശമ്പളത്തോടെയുള്ള പുതിയ അവധി പ്രായോഗികമല്ല. നിലവിൽ 1842 കണ്ടക്ടർമാർ ഉൾപ്പെടെ 2846 വനിതാ ജീവനക്കാരുണ്ട്. പ്രതിമാസം രണ്ട്​ അവധി വീതം ആകെ 5682 അവധി വേണ്ടിവരും. പകരക്കാരെ നിയോഗിക്കൽ, ഓവർടൈം നൽകൽ, സർവീസ് മുടക്കം തുടങ്ങിയ സാധ്യതകളുണ്ടെന്നും കെ.എസ്​.ആർ.ടി.സി അറിയിച്ചു.

Tags:    
News Summary - KSRTC says two days of menstrual leave for female conductors is not practical

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.