വകുപ്പ്​ വിഭജനത്തിൽ ‘സ്റ്റാറ്റസ്​കോ’ തുടരാൻ മുസ്​ലിം ലീഗ്

തി​രു​വ​ന​ന്ത​പു​രം: പു​തി​യ സ​ർ​ക്കാ​റി​ൽ വ​കു​പ്പു​ക​ളു​ടെ കാ​ര്യ​ത്തി​ൽ സ്റ്റാ​റ്റ​സ്​​കോ തു​ട​രാ​ൻ മു​സ്​​ലിം ലീ​ഗ്​ നേ​തൃ​ത​ല​ത്തി​ൽ ധാ​ര​ണ. 2011-16ലെ ​മ​ന്ത്രി​സ​ഭ​യി​ൽ പാ​ർ​ട്ടി കൈ​കാ​ര്യം ചെ​യ്ത വ​കു​പ്പു​ക​ൾ ത​ന്നെ​യാ​യി​രി​ക്കും ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച​യി​ൽ പാ​ർ​ട്ടി ആ​വ​ശ്യ​പ്പെ​ടു​ക. വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്​ കോ​ൺ​ഗ്ര​സ്​ ഏ​റ്റെ​ടു​ക്കു​മെ​ന്ന അ​ഭ്യൂ​ഹം പാ​ർ​ട്ടി നേ​തൃ​ത്വം ത​ള്ളു​ക​യാ​ണ്.

നി​ല​വി​ൽ പൊ​തു​വി​ദ്യാ​ഭ്യാ​സ​വും ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​വും ര​ണ്ട്​ മ​ന്ത്രി​മാ​ർ​ക്ക്​ കീ​ഴി​ലാ​യി​രു​ന്നെ​ങ്കി​ൽ യു.​ഡി.​എ​ഫ്​ ഭ​ര​ണ​കാ​ല​ത്ത്​ ഇ​വ ഒ​ന്നി​ച്ച്​ ഒ​രു മ​ന്ത്രി​യാ​ണ്​ കൈ​കാ​ര്യം ചെ​യ്ത​ത്. വ​കു​പ്പു​ക​ളു​ടെ കാ​ര്യ​ത്തി​ൽ മു​ൻ യു.​ഡി.​എ​ഫ്​ സ​ർ​ക്കാ​ർ കാ​ല​ത്തെ ത​ൽ​സ്ഥി​തി തു​ട​രാ​ൻ തീ​രു​മാ​നി​ച്ചാ​ൽ ര​ണ്ട്​ വ​കു​പ്പു​ക​ളും ഒ​രു മ​ന്ത്രി​ക്ക്​ കീ​ഴി​ൽ വ​രും.

പ​ര​സ്പ​ര ബ​ന്ധി​ത​മാ​യി നി​ൽ​ക്കു​ന്ന ര​ണ്ട്​ വ​കു​പ്പു​ക​ൾ ഒ​ന്നാം പി​ണ​റാ​യി സ​ർ​ക്കാ​റി​ന്‍റെ കാ​ല​ത്തെ മ​ന്ത്രി​സ​ഭ പു​നഃ​സം​ഘ​ട​ന​യി​ലാ​ണ്​ വി​ഭ​ജി​ച്ച​ത്. ത​ദ്ദേ​ശ വ​കു​പ്പി​ൽ നി​ന്ന്​ മാ​റ്റി​യ കെ.​ടി ജ​ലീ​ലി​ന്​ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ വ​കു​പ്പും സി. ​ര​വീ​ന്ദ്ര​നാ​ഥി​നെ പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പും ഏ​ൽ​പി​ക്കു​ക​യാ​യി​രു​ന്നു. ഇ​ത്​ ര​ണ്ടാം പി​ണ​റാ​യി സ​ർ​ക്കാ​ർ കാ​ല​ത്തും തു​ട​ർ​ന്നു. നി​യ​മ​സ​ഭ​യി​ൽ പൊ​തു​വി​ദ്യാ​ഭ്യാ​സ​വും ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​വും ഒ​റ്റ സ​ബ്​​ജ​ക്ട്​ ക​മ്മി​റ്റി​ക്ക്​ കീ​ഴി​ലാ​ണ്​ വ​രു​ന്ന​ത്.

ര​ണ്ട്​ മ​ന്ത്രി​മാ​ർ വ​ന്ന​തോ​ടെ പൊ​തു​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യെ സ​ബ്​​ജ​ക്ട്​ ക​മ്മി​റ്റി​യു​ടെ അ​ധ്യ​ക്ഷ​നും ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യെ എ​ക്സ്​ ഒ​ഫി​ഷ്യോ അം​ഗ​വു​മാ​യി ഉ​ൾ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ബി​ല്ലു​ക​ൾ, ച​ട്ട​ങ്ങ​ൾ എ​ന്നി​വ പ​രി​ഗ​ണി​ക്കു​മ്പോ​ഴും സ​ബ്​​ജ​ക്​​ട് ക​മ്മി​റ്റി അ​ധ്യ​ക്ഷ സ്ഥാ​ന​ത്ത്​ പൊ​തു​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യാ​യി​രു​ന്നു.

വ്യ​വ​സാ​യം, ഐ.​ടി, വി​ദ്യാ​ഭ്യാ​സം, പൊ​തു​മ​രാ​മ​ത്ത്, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണം, ന്യൂ​ന​പ​ക്ഷ ക്ഷേ​മം, സാ​മൂ​ഹി​ക നീ​തി, ഹ​ജ്ജ്​ -വ​ഖ​ഫ്​ വ​കു​പ്പു​ക​ളാ​ണ്​ ക​ഴി​ഞ്ഞ യു.​ഡി.​എ​ഫ്​ സ​ർ​ക്കാ​റി​ൽ ലീ​ഗ്​ മ​ന്ത്രി​മാ​ർ കൈ​കാ​ര്യം ചെ​യ്ത​ത്. ത​ദ്ദേ​ശ വ​കു​പ്പ്​ പ​ഞ്ചാ​യ​ത്ത്​ വ​കു​പ്പാ​യും ന​ഗ​ര​വി​ക​സ​ന വ​കു​പ്പാ​യും (കോ​ർ​പ്പ​റേ​ഷ​ൻ -മു​നി​സി​പ്പാ​ലി​റ്റി) ര​ണ്ട്​ മ​ന്ത്രി​മാ​ർ​ക്ക്​ കീ​ഴി​ലാ​യി​രു​ന്നു ക​ഴി​ഞ്ഞ ത​വ​ണ.

എ​ന്നാ​ൽ ര​ണ്ടാം പി​ണ​റാ​യി സ​ർ​ക്കാ​റി​ന്റെ കാ​ല​ത്ത്​ പ​ഞ്ചാ​യ​ത്ത്, ന​ഗ​ര​വി​ക​സ​നം, ഗ്രാ​മ​വി​ക​സ​നം, ടൗ​ൺ പ്ലാ​നി​ങ്​ വ​കു​പ്പു​ക​ൾ സം​യോ​ജി​പ്പി​ച്ച്​ ഏ​കീ​കൃ​ത ത​ദ്ദേ​ശ വ​കു​പ്പാ​ക്കി മാ​റ്റി​യ​തി​നാ​ൽ ഇ​വ പ​ഴ​യ രീ​തി​യി​ൽ ര​ണ്ട്​ മ​ന്ത്രി​മാ​ർ​ക്ക്​ കീ​ഴി​ലാ​ക്കാ​ൻ നി​യ​മ​പ​ര​മാ​യ ത​ട​സ​മു​ണ്ട്.

Tags:    
News Summary - Muslim League Wants 2011-16 Portfolios in New Govt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.