പാണക്കാട്ടെത്തിയ മഹാരാഷ്ട്ര നാഗ്പൂർ മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിൽ വിജയിച്ച മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് അസ്‌ലം ഖാൻ മുല്ല, രേഖ വിശ്വാസ് പാട്ടീൽ, മുജ്തബ അൻസാരി എന്നിവരെ സാദിഖലി തങ്ങൾ സ്വീകരിക്കുന്നു. കെ.പി.എ മജീദ്, സി.എച്ച്. അബ്ദുൽ റഹ്മാൻ, ടി.പി. അഷ്‌റഫലി, സി.കെ. ശാക്കിർ, സുബൈർ ഖാൻ, അഹമ്മദ് സാജു തുടങ്ങിയവർ സമീപം

പാണക്കാട്ടെത്തി നാഗ്പൂർ കോർപറേഷനിലെ മുസ്‌ലിം ലീഗ് കൗൺസിലർമാർ

മലപ്പുറം: മഹാരാഷ്ട്രയിലെ നാഗ്പൂർ മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിൽ വിജയിച്ച മുസ്‌ലിം ലീഗ് പ്രതിനിധികളായ മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് അസ്‌ലം ഖാൻ മുല്ല, രേഖ വിശ്വാസ് പാട്ടീൽ, മുജ്തബ അൻസാരി എന്നിവർ പാണക്കാട്ടെത്തി. മഹാരാഷ്ട്ര സംസ്ഥാന മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി സി.എച്ച്. അബ്ദുൽ റഹ്മാൻ, യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് സുബൈർ ഖാൻ നാഗ്പൂർ എന്നിവരുൾപ്പെട്ട മഹാരാഷ്ട്ര ലീഗ് നേതൃസംഘമാണ് മലപ്പുറത്തെത്തിയത്. സംഘത്തെ മധുരം നൽകി സാദിഖലി ശിഹാബ് തങ്ങൾ സ്വീകരിച്ചു.

അബ്ബാസലി ശിഹാബ് തങ്ങൾ, മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലികുട്ടി, ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ്‌ ബഷീർ എം.പി എന്നിവരുമായും സംഘം കൂടിക്കാഴ്ച നടത്തി.

മുസ്‌ലിം ലീഗ് ദേശീയ വൈസ് പ്രസിഡന്റ് കെ.പി.എ മജീദ് എം.എൽ.എ, യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി ടി.പി. അഷ്‌റഫലി, ദേശീയ സെക്രട്ടറി സി.കെ. ശാക്കിർ, എം.എസ്.എഫ് ദേശീയ പ്രസിഡന്റ് പി.വി. അഹമ്മദ് സാജു, കെ.പി. മൊയ്ദുണ്ണി, ടി.കെ.സി മുഹമ്മദലി ഹാജി, അമാനുല്ല ഉള്ളണം എന്നിവരും സംബന്ധിച്ചു.

photo

പാണക്കാട്ടെത്തിയ മഹാരാഷ്ട്ര നാഗ്പൂർ മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിൽ വിജയിച്ച മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് അസ്‌ലം ഖാൻ മുല്ല, രേഖ വിശ്വാസ് പാട്ടീൽ, മുജ്തബ അൻസാരി എന്നിവരെ സാദിഖലി തങ്ങൾ സ്വീകരിക്കുന്നു. കെ.പി.എ മജീദ്, സി.എച്ച്. അബ്ദുൽ റഹ്മാൻ, ടി.പി. അഷ്‌റഫലി, സി.കെ. ശാക്കിർ, സുബൈർ ഖാൻ, അഹമ്മദ് സാജു തുടങ്ങിയവർ സമീപം

Tags:    
News Summary - Muslim League councilors of Nagpur Corporation visited Panakkad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.