Posted On
date_range Updated On
date_range തിരൂർ ബസ് സ്റ്റാൻഡിൽ കൊലക്കേസ് പ്രതി കൊല്ലപ്പെട്ട നിലയിൽ
മലപ്പുറം: തിരൂർ ബസ് സ്റ്റാൻഡിൽ കൊലക്കേസ് പ്രതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കൂട്ടായി പറവണ്ണ സ്വദേശി ആദമിനെ (49) ആണ് തലക്ക് പരിക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. കെട്ടിട വരാന്തയിൽ കിടന്ന മൃതദേഹത്തിന്‍റെ സമീപത്ത് നിന്ന് കല്ല് കണ്ടെത്തി. കല്ല് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയതാകാമെന്ന് പൊലീസ് അറിയിച്ചു.
2016ൽ ഓട്ടോ ഡ്രൈവർ ജാസിമിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ആദം. ഓട്ടം പോകാത്തത് സംബന്ധിച്ച തർക്കത്തെ തുടർന്നാണ് ജാസിമിനെ കുത്തികൊലപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.