തിരുവനന്തപുരം: ഒാട്ടോ ഡ്രൈവറെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ സിറ്റി െപാലീസ് പിടികൂടി. നെട്ടയം വാർഡിൽ എ.കെ.ജി നഗർ വിഷ്ണു ഭവനിൽ വിഷ്ണുവിനെയാണ് (27) മണ്ണന്തല െപാലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു കേസിനാസ്പദമായ സംഭവം. നെട്ടയം മഞ്ജു ഭവനിൽ സനൽ കുമാറിനെയാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്. സനൽ കുമാറും ബന്ധുക്കളും വീട്ടിൽ ഉച്ചത്തിൽ സംസാരിച്ചത് ഇഷ്ടപ്പെടാതെ അയൽവാസിയായ പ്രതി വിഷ്ണു, സനൽകുമാറിെൻറ വീട്ടിൽ അതിക്രമിച്ച് കടന്ന് വടിവാൾ കൊണ്ട് വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു.
സംഭവശേഷം ഒളിവിൽ പോയ പ്രതികളെ പിടികൂടുന്നതിനായി ഡെപ്യൂട്ടി െപാലീസ് കമീഷണർ ഡോ. ദിവ്യ വി. ഗോപിനാഥിെൻറ നിർദേശാനുസരണം പ്രത്യേക ടീം രൂപവത്കരിച്ച് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്.
മണ്ണന്തല എസ്.എച്ച്.ഒ സജുകുമാർ, എസ്.ഐ ഗോപിചന്ദ്രൻ, സി.പി.ഒമാരായ രതീഷ്, ശ്രീജിത്ത് എന്നിവരടങ്ങിയ െപാലീസ് സംഘമാണ് അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.