മേയറുടെ കത്ത് വിവാദം: ക്രൈംബ്രാഞ്ച് ആനാവൂർ നാഗപ്പന്റെ മൊഴിയെടുത്തു

തിരുവനന്തപുരം: നഗരസഭയിലെ നിയമനവുമായി ബന്ധപ്പെട്ട വിവാദ കത്തിന്റെ പശ്ചാത്തലത്തിൽ സി.പി.എം ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പന്റെ മൊഴി രേഖപ്പെടുത്തി. ബുധനാഴ്ച രാത്രി എട്ടുമണിയോടെയാണ് ക്രൈംബ്രാഞ്ച് സംഘം മൊഴിയെടുത്തത്. ഇക്കാര്യം ആനാവൂർ സ്ഥിരീകരിച്ചിട്ടുണ്ട്.

വിവാദ കത്ത് ക​ണ്ടിട്ടില്ലെന്നാണ് ജില്ല സെക്രട്ടറി മൊഴി നൽകിയത്. ഇക്കാര്യങ്ങൾ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നില്ല. മൊഴിയുടെ അടിസ്ഥാനത്തിൽ സംസ്ഥാന പൊലീസ് മേധാവിക്ക് ക്രൈം​ബ്രാഞ്ച് ഉടൻ റിപ്പോർട്ട് സമർപ്പിക്കും. വ്യാജ കത്ത് നിർമിച്ചതിന് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ഇനി നഗരസഭ സ്റ്റാന്റിങ് കൗൺസിൽ ചെയർമാൻ ഡി.ആർ. അനിലിന്റെ മൊഴിയാണ് രേഖപ്പെടുത്താനുള്ളത്. മേയറുടെ പേരിൽ പുറത്തുവന്ന ലെറ്റർ പാഡ് വ്യാജമെന്നാണ് ജീവനക്കാരുടെ മൊഴി.

തിരുവനന്തപുരം നഗരസഭയിലെ താൽകാലിക തസ്തികകളിൽ ഒഴിവുണ്ടെന്ന് ചൂണ്ടിക്കാട്ടി മേയർ ആര്യ രാജേന്ദ്രൻ സി.പി.എം ജില്ല സെക്രട്ടറിക്ക് അയച്ച കത്ത് പുറത്തായതാണ് വിവാദത്തിനിടയാക്കിയത്. 295 ഒഴിവുകൾ ഉണ്ടെന്ന് കാണിച്ചായാണ് മേയർ ആര്യാ രാജേന്ദ്രൻ സി.പി.എം ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പന് കത്ത് അയച്ചത്. മേയറുടെ ഔദ്യോഗിക ലെറ്റർ പാഡിലാണ് കത്ത് പുറത്തുവന്നിരിക്കുന്നത്.


Tags:    
News Summary - Municipal Corporation Letter Controversy: Crime Branch took the statement of Anavoor Nagappan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.