ജോസഫ് മാഷിന്‍റെ അവസ്ഥ ഉണ്ടാക്കരുത്: താലിബാൻ വിരുദ്ധ പോസ്റ്റിനെതിരെ മുനീറിന് ഭീഷണിക്കത്ത്

കോഴിക്കോട്: താലിബാൻ വിരുദ്ധ ഫേസ്ബുക്ക് പോസ്റ്റിട്ടതിന് മുതിര്‍ന്ന മുസ്‍ലിം ലീഗ് നേതാവും എം.എൽ.എയുമായ എം.കെ മുനീറിന് ഭീഷണിക്കത്ത്. പോസ്റ്റ് പിൻവലിച്ചില്ലെങ്കിൽ ജോസഫ് മാഷിന്‍റെ അവസ്ഥ ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ടൈപ്പ് ചെയ്ത കത്ത് തപാലിലാണ് ലഭിച്ചത്.

Full View

'താലിബാന്‍ ഒരു വിസ്മയം' എന്ന പേരിലാണ് കത്ത് അയച്ചിരിക്കുന്നത്. കടുത്ത ഭാഷയിലാണ് കത്തെന്നും മുഖ്യമന്ത്രിക്കും പൊലീസ് മേധാവിക്കും കത്തിന്‍റെ പകർപ്പ് സഹിതം പരാതി നൽകിയെന്നും എം.കെ മുനീർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. താലിബാനെതിരായ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായും ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിക്കില്ലെന്നും എം.കെ മുനീര്‍ പറഞ്ഞു.

ഇന്ന് രാവിലെയാണ് കോഴിക്കോട് മെഡിക്കല്‍ കോളജിന് അടുത്ത് പോസ്റ്റ് ചെയ്ത കത്ത് മുനീറിന് ലഭിച്ചത്. 



Tags:    
News Summary - Muneer threatens for anti-Taliban post

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.