കൊച്ചി: മുനമ്പം വഖഫ് ഭൂമി തർക്കത്തില്‍ കോഴിക്കോട് വഖഫ് ട്രൈബ്യൂണൽ അന്തിമ ഉത്തരവിറക്കുന്നത് വിലക്കിയ ഇടക്കാല ഉത്തരവിന്റെ കാലാവധി ഹൈകോടതി ജൂൺ മൂന്ന് വരെ നീട്ടി.
ബോര്‍ഡ് നല്കിയ ഹരജിയിൽ ട്രൈബ്യൂണലിൽ വാദം തുടരാൻ തടസ്സമില്ലെങ്കിലും അന്തിമ ഉത്തരവ് ഹൈകോടതി വിധിക്ക് വിധേയമായിട്ടായിരിക്കുമെന്ന ഉപാധിയോടെ ഏപ്രിൽ 11ന് പുറപ്പെടുവിച്ച ഉത്തരവാണ് ജസ്റ്റിസ് അമിത് റാവൽ, ജസ്റ്റിസ് എസ്. മുരളികൃഷ്ണ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് നീട്ടിയത്.
ഹരജി വീണ്ടും ജൂൺ മൂന്നിന് പരിഗണിക്കും. ഹരജി വീണ്ടും പരിഗണിക്കാൻ മാറ്റിയിരുന്ന മേയ് 26 വരെയാണ് ഇടക്കാല ഉത്തരവിന് കാലാവധി ഉണ്ടായിരുന്നത്.
മുനമ്പം വിഷയത്തിൽ പറവൂർ സബ് കോടതിയിലെ മുൻ ഉത്തരവിന്റെ രേഖകൾ വഖഫ് ട്രൈബ്യൂണലിന് മുമ്പാകെ വിളിച്ചുവരുത്തണമെന്ന് ആവശ്യപ്പെട്ട് വഖഫ് ബോർഡ് അപേക്ഷ നൽകിയിരുന്നു. എന്നാൽ, ഈ ആവശ്യം ട്രൈബ്യൂണൽ നിരസിച്ചു. തുടർന്നാണ് ഈ ഉത്തരവിനെതിരെ ബോർഡ് ഹൈകോടതിയെ സമീപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.