മുനമ്പം: ബിഷപ്പുമാരെ ചർച്ചക്ക് വിളിച്ച് മുഖ്യമന്ത്രി

കോഴിക്കോട്: മുനമ്പം വിഷയത്തിൽ ക്രിസ്ത്യൻ ബിഷപ്പുമാരെ ചർച്ചക്ക് വിളിച്ച് മുഖ്യമന്ത്രി. ഇടതു മുന്നണി പ്രതിനിധിയായ കെ.വി. തോമസ് വഴിയാണ് ചർച്ചക്കു വിളിച്ചത്. വ​ഖ​ഫ്​ നി​യ​മ ഭേ​ദ​ഗ​തി ബിൽ മു​ന​മ്പം പ്ര​ശ്ന​ത്തി​ന്​ ശാ​ശ്വ​ത പ​രി​ഹാ​ര​മാ​ണെ​ന്ന്​ സ​മ​ര​ക്കാ​രെ വി​ശ്വ​സി​പ്പി​ച്ച്​ രാ​ഷ്ട്രീ​യ മു​ത​ലെ​ടു​പ്പി​നി​റ​ങ്ങി​യ ബി.​​ജെ.​പി മു​ഖം ന​ഷ്ട​പ്പെ​ട്ട അ​വ​സ്ഥ​യി​ലാണ്. ബി.​ജെ.​പി വ​ഞ്ചി​ക്കു​ക​യാ​യി​രു​ന്നു എ​ന്ന രീ​തി​യി​ലു​ള്ള പ്ര​തി​ക​ര​ണ​വും പ്ര​തി​ഷേ​ധ​വും സ​മ​ര​ക്കാ​രി​ൽ​നി​ന്നും സ​മ​ര​ത്തെ പി​ന്തു​ണ​ച്ച ക്രൈ​സ്ത​വ സ​ഭ പ്ര​തി​നി​ധി​ക​ളി​ൽ​നി​ന്നും ഉ​യ​ർ​ന്നു​തു​ട​ങ്ങി. ഈ സാഹചര്യത്തിലാണ് പുതിയ നീക്കവുമായി സർക്കാർ രംഗത്തു വന്നത്.

വ​ഖ​ഫ്​ നി​യ​മ​ഭേ​ദ​ഗ​തി കൊ​ണ്ട്​ മാ​ത്രം മു​ന​മ്പ​ത്തെ പ്ര​ശ്നം പ​രിഹ​രി​ക്കാ​നാ​വി​ല്ലെ​ന്ന ന്യൂ​ന​പ​ക്ഷ​കാ​ര്യ മ​ന്ത്രി കി​ര​ൺ റി​ജി​ജു​വി​ന്‍റെ പ്ര​സ്താ​വ​ന ​സ​മ​ര​ക്കാ​രെ​യും സം​സ്ഥാ​ന​ത്തെ ബി.​ജെ.​പി നേ​തൃ​ത്വ​ത്തെ​യും ഒ​ന്നു​​പോ​ലെ വെ​ട്ടി​ലാ​ക്കി. കോഴിക്കോട് അതിരൂപത ആർച്ച് ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കൽ ആണ് മുഖ്യമന്ത്രിയുമായി ചർച്ച നടത്തുന്ന വിവരം വ്യക്തമാക്കിയത്. മുനമ്പം വിഷയത്തിൽ കേന്ദ്ര സർക്കാർ മലക്കം മറിഞ്ഞതിനെ തുടർന്നാണ് സംസ്ഥാന ഗവൺമെന്റിന്റെ പുതിയ നീക്കം.

വിഷയത്തിൽ വഖഫ് ബില്ലിന് കെ.സി.ബി.സി പിന്തുണ നൽകിയിരുന്നു. ബി​ൽ പാ​സാ​യ അ​വ​സ​രം മു​ത​ലെ​ടു​ക്കാ​ൻ ബി.​​ജെ.​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ രാ​ജീ​വ്​ ച​​ന്ദ്ര​​ശേ​ഖ​ർ, വി. ​മു​ര​ളീ​ധ​ര​ൻ, ​ഷോ​ൺ ജോ​ർ​ജ്​ തു​ട​ങ്ങി​യ​വ​ർ തൊ​ട്ട​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ മു​ന​മ്പ​ത്തെ സ​മ​ര​പ്പ​ന്ത​ൽ സ​ന്ദ​ർ​ശി​ച്ചി​രു​ന്നു. മോ​ദി​ക്ക്​ വോ​ട്ട്​ ചെ​യ്യു​ന്ന​വ​ർ ഇ​വി​ടെ ഇ​ല്ലാ​തി​രു​ന്നി​ട്ടും പ്ര​ശ്നം പ​രി​ഹ​രി​ച്ച​ത്​ മോ​ദി​യാ​ണെ​ന്നും മു​ന​മ്പ​ത്തെ ജ​ന​ങ്ങ​ൾ​ക്ക്​ റ​വ​ന്യൂ അ​വ​കാ​ശം തി​രി​ച്ചു​കി​ട്ടു​മെ​ന്ന ഉ​റ​പ്പ്​ ബി​ല്ലി​ൽ ഉ​ണ്ടെ​ന്നു​മാ​ണ്​ രാ​ജീ​വ്​ പ​റ​ഞ്ഞ​ത്. എന്നാൽ ഇതെല്ലാം നിഷ്ഫലമാക്കുന്ന പ്രസ്താവനയാണ് കിരൺ റിജിജുവിൽ നിന്നുണ്ടായത്. പ്രശ്ന പരിഹാരത്തിന് വഖഫ് ബിൽ മാത്രം മതിയാകില്ലെന്നും നിയമവഴി തേടണമെന്നുമാണ് അദ്ദേഹം പറഞ്ഞത്.

Tags:    
News Summary - Munambam: Chief Minister calls bishops for discussion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.