തിരുവനന്തപുരം: ആർ. ബാലകൃഷ്ണപിള്ളയെ ഇടതുമുന്നണിയിൽ ഘടകകക്ഷിയാക്കിയതിെനക്കുറിച്ച് അദ്ദേഹത്തിനെതിരെ ദീർഘ കാലമായി നിയമയുദ്ധം നടത്തുന്ന മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാന്ദൻ അഭിപ്രായം പറയണമെന്ന് കെ.പി.സി.സി അധ്യക്ഷന് മുല്ലപ്പള്ളി രാമചന്ദ്രന്‍. നാല് കക്ഷികളെക്കൂടി ഉള്‍പ്പെടുത്തി വിപുലീകരിച്ച ഇടതുമുന്നണി വര്‍ഗീയ കക്ഷികളുടെയും അഴിമതിക്കാരുടെയും കൂടാരമായി.
വര്‍ഗീയതയെയും അഴിമതിയെയും ഒരുപോലെ പരിപാലിക്കുന്ന ഇടതുമുന്നണിക്ക് എല്ലാംകൊണ്ടും അനുയോജ്യരാണ് ഇവര്‍. ഐ.എൻ.എല്ലിനെ വര്‍ഗീയകക്ഷിയായി കരുതിയതുകൊണ്ടാണ് ദീര്‍ഘകാലം വിളിപ്പാടകലെ നിര്‍ത്തിയത്. കേരള കോണ്‍ഗ്രസിനെ നിരന്തരം അധിക്ഷേപിച്ച സി.പി.എമ്മിന് ജനാധിപത്യ കേരള കോണ്‍ഗ്രസിനെ എങ്ങനെ ഉള്‍ക്കൊള്ളാനാകും? യു.ഡി.എഫ് വിട്ടുപോയ ലോക് താന്ത്രിക് ജനതാദളിന് ഇപ്പോള്‍ എല്‍.ഡി.എഫില്‍ എന്ത് മേന്മയാണ് കാണുന്നത്? ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി തകര്‍ന്നടിയുമ്പോള്‍ അവര്‍ക്ക് വീണ്ടും നിലപാട് മാറ്റേണ്ടിവരും. ബി.ജെ.പിയുമായുള്ള സഹവാസം കഴിഞ്ഞെത്തിയ സി.കെ. ജാനുവിനെ ഉള്‍ക്കൊള്ളാന്‍ ഇടതുമുന്നണിക്ക് മടിയില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.
അവസരവാദ രാഷ്ട്രീയത്തിെൻറ ഉദാഹരണമാണ് ഇടതുമുന്നണി. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ എങ്ങനെയും പിടിച്ചുനില്‍ക്കാന്‍ ഇടതുപക്ഷം ചെറുകക്ഷികളെയും സംഘടനകളെയും ഓടിച്ചിട്ട് പിടിക്കുന്നു. വനിതാമതിലില്‍ പങ്കെടുക്കുന്നവരെയും ഉടനെ ഇടതുമുന്നണിയില്‍ പ്രതീക്ഷിക്കാമെന്ന് മുല്ലപ്പള്ളി പരിഹസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.