മുല്ലപ്പെരിയാർ ജലനിരപ്പ്​ 136 അടി; നാളെ​ തുറന്നേക്കും

തൊടുപുഴ: മുല്ലപ്പെരിയാർ ജലനിരപ്പ്​ 136 അടിയിൽ എത്തിയതിനെത്തുടർന്ന്​ ആദ്യ മുന്നറിയിപ്പ്​ പുറപ്പെടുവിച്ചു. ഇതുസംബന്ധിച്ച്​ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്​.

അണക്കെട്ടിലേക്കുള്ള നീരൊഴുക്ക്​ നിലവിലെ അവസ്ഥയിൽ തുടർന്നാൽ വെള്ളിയാഴ്ച രാവിലെ പത്തിന്​ ജലം സ്പിൽവേയിലൂടെ പുറത്തേക്ക്​ ഒഴുക്കാൻ സാധ്യതയുള്ളതായി തമിഴ്​നാട്​ സർക്കാർ കേരളത്തിന്​ മുന്നറിയിപ്പ്​ നൽകി.

നീരൊഴുക്കിൽ വ്യത്യാസമുണ്ടായാൽ തുറക്കുന്ന സമയത്തിലും മാറ്റമുണ്ടാകും. നിവലിൽ സെക്കൻഡിൽ ശരാശരി 6592 ഘനയടി വെള്ളമാണ്​ അണക്കെട്ടിലേക്ക്​ ഒഴുകിയെത്തുന്നത്​. 

Tags:    
News Summary - Mullaperiyar water level is rising

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.