തിരുവനന്തപുരം: കേരള കോണ്‍ഗ്രസിലെ അന്തശ്ഛിദ്രം തങ്ങളോടുള്ള പരിഹാസമായി പാലായിലെ ജനങ്ങള്‍ കണ്ടതാണ് ഇപ്പോഴത ്തെ ജനവിധിക്ക് കാരണമെന്ന് കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പളളി രാമചന്ദ്രന്‍. ഇതൊരു രാഷ്ട്രീയവിധിയായി കണക്കാക് കുന്നില്ല. ജനങ്ങളുടെ വൈകാരിക പ്രകടനമാണ് അവിടെ ഉണ്ടായത്.
ജനാധിപത്യത്തില്‍ വോട്ടര്‍മാര്‍ യജമാനന്മാരാണ്. അവരെ പരിഹസിക്കുന്ന നിലപാട് പൊതുസമൂഹം അംഗീകരിക്കില്ല. കേരള കോണ്‍ഗ്രസിലെ ആഭ്യന്തര സംഘര്‍ഷം അവസാനംവരെ നിലനിന്നത് വിജയത്തിന് വിഘാതമായി. ഇനി വരുന്ന അഞ്ച് ഉപതെരഞ്ഞെടുപ്പുകളാണ് പ്രധാനം. അതില്‍ നല്ല വിജയം കൈവരിക്കുമെന്നും മുല്ലപ്പള്ളി വാർത്തസമ്മേളനത്തില്‍ പറഞ്ഞു.
യു.ഡി.എഫിനെ സ്‌നേഹിക്കുന്നവർ നല്‍കിയ താക്കീത് -ചെന്നിത്തല
തിരുവനന്തപുരം: പാലായില്‍ യു.ഡി.എഫിനെതിരായ വിധിയെഴുത്തല്ല നടന്നതെന്നും യു.ഡി.എഫിനെ സ്‌നേഹിക്കുന്ന ജനങ്ങള്‍ നല്‍കിയ താക്കീതാണെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. തോല്‍വിയെപ്പറ്റി വിശദമായി പഠിക്കും. തെറ്റുതിരുത്തി മുന്നോട്ട് പോകും. ഇടതുമുന്നണിക്ക് ഈ വിജയത്തില്‍ ആഹ്ലാദിക്കാനൊന്നുമില്ല. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കണ്ട സര്‍ക്കാര്‍ വിരുദ്ധ വികാരം ഇപ്പോള്‍ അതിനേക്കാള്‍ കൂടിയ അളവില്‍ ജനങ്ങളില്‍ നിലനില്‍ക്കുകയാണ്. നടക്കാന്‍ പോകുന്ന അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പില്‍ ആ ജനവികാരം ശക്തിയായി പ്രതിഫലിക്കുമെന്നും ചെന്നിത്തല പറഞ്ഞു.
പ്രതീക്ഷിക്കാത്ത പരാജയം -ഉമ്മൻ ചാണ്ടി
തിരുവനന്തപുരം: പാലാ ഉപതെരഞ്ഞെടുപ്പിൽ പ്രതീക്ഷിക്കാത്ത പരാജയമാണ് യു.ഡി.എഫിന് ഉണ്ടായതെങ്കിലും അതിെൻറ പേരിൽ പതറില്ലെന്ന് മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. പരാജയകാരണങ്ങൾ വിശദമായി പഠിച്ച് തെറ്റുകൾ തിരുത്തി മുന്നോട്ടുപോകും. മണ്ഡലത്തിൽ കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പുകളിൽ ബി.ജെ.പിക്ക് ലഭിച്ചിരുന്ന വോട്ട് വിഹിതം ഇത്തവണ കിട്ടിയിട്ടില്ല. അവരുടെ വോട്ടുകൾ എങ്ങോട്ടാണ് പോയതെന്ന് വ്യക്തമാണ്. സംസ്ഥാനത്ത് യു.ഡി.എഫിന് ശക്തമായ അടിത്തറയുണ്ട്. പോരായ്മകൾ പരിഹരിച്ചും തെറ്റുകൾ തിരുത്തിയും മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.