നിർബന്ധിത മതപരിവർത്തനത്തിന് പ്രേരിപ്പിച്ചതായി യുവതിയുടെ പരാതി; യുവാവിനെതിരെ കേസ്

മുക്കം: നിർബന്ധിത മതപരിവർത്തനത്തിന് പ്രേരിപ്പിച്ചതായി 20കാരിയുടെ പരാതി. മുക്കം കുറ്റിപ്പാലക്കൽ സ്വദേശിനിയാണ് ചേന്ദമംഗലൂരിന് സമീപമുള്ള അഹമ്മദ് നദീലിനെതിരെ​ (24) രംഗത്തുവന്നത്. നിർബന്ധിത മതപരിവർത്തനം നടത്തുന്നതിന് മഞ്ചേരിക്ക് സമീപമുള്ള കേന്ദ്രത്തിൽ എത്തി​െച്ചന്നാണ്​ പരാതി. തടങ്കലിൽ പാർപ്പിച്ച്  ഇയാൾ തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചതായും യുവതി മുക്കം പൊലീസ് സ്​റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നു.

അതേസമയം, കഴിഞ്ഞ ഒക്ടോബറിൽ യുവതി നദീലിനൊപ്പം ഒളിച്ചോടുകയും ഫെബ്രുവരിയിൽ രജിസ്​റ്റർ വിവാഹം ചെയ്യുകയും ചെയ്തതായി പൊലീസ് പറയുന്നു. മതാചാരങ്ങൾ പഠിപ്പിക്കുന്ന കേന്ദ്രത്തിലും കൊണ്ടോട്ടിയിലെ ഒരു വീട്ടിലും ഇവർ താമസിച്ചുവരുകയായിരുന്നു. തുടർന്ന്​, യുവതി ത​​െൻറ വീട്ടുകാരെ വിവരമറിയിക്കുകയും വീട്ടുകാർ കൊണ്ടോട്ടി പൊലീസുമായി ബന്ധപ്പെട്ട് ഇവരെ മോചിപ്പിക്കുകയുമായിരുന്നു. തുടർന്നാണ് മുക്കം പൊലീസിൽ പരാതി നൽകിയത്. യുവാവിനെതിരെ പൊലീസ് കേസ് രജിസ്​റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. യുവാവി​​െൻറ മാതാവ്, വല്യുമ്മ എന്നിവരുടെ പേരിലും യുവതി പരാതി നൽകിയിട്ടുണ്ട്.

Tags:    
News Summary - mukkom crime - kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.