വേണുഗോപാലൻ നായരുടെ മരണമൊഴിയിൽ വിശ്വാസമില്ല- എം.ടി രമേശ്

തിരുവനന്തപുരം: വേണുഗോപാലൻ നായർ മജിസ്ട്രേറ്റിനും പൊലീസിനും നൽകിയ മരണമൊഴിയിൽ വിശ്വാസമില്ലെന്ന് ബി.ജെ.പി സംസ ്ഥാന സെക്രട്ടറി എം.ടി രമേശ്. തീവ്രപരിചരണ വിഭാഗത്തിൽ വെച്ച് ആരും കേൾക്കാതെ എന്ത് മൊഴി നൽകിയാലും ബി.െജ.പി വിശ്വസി ക്കില്ല. സമരപന്തലിന് മുമ്പിൽ സമരം നടത്തുന്ന സി.കെ പത്മനാഭന് മുമ്പിൽ പറഞ്ഞതാണ് ഏറ്റവും വലിയ മൊഴി. ആശുപത്രിയിൽ വ െച്ച് പറഞ്ഞ മൊഴി മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി കടകംപള്ളി സുരേന്ദ്രനും വിശ്വസിച്ചോട്ടേയെന്നും രമേശ് പ റഞ്ഞു.

തീവ്രപരിചരണ വിഭാഗത്തിൽവെച്ച് അദ്ദേഹം എന്താണ് മൊഴി നൽകിയതെന്ന് അറിയില്ല. സംഭവം നടന്ന ദിവസം രാവിലെ മൊഴി രേഖപ്പെടുത്താൻ സാധിക്കാതെ മജിസ്ട്രേറ്റ് ആശുപത്രിയിൽ നിന്ന് മടങ്ങി പോയിരുന്നു. വേണുഗോപാലൻ നായർ മരിക്കുന്നതുവരെ രണ്ട് സഹോദരങ്ങളും തീവ്രപരിചരണ വിഭാഗത്തിൽ ഉണ്ടായിരുന്നു. മരണപ്പെട്ടയാൾ എപ്പോഴാണ് മൊഴി നൽകിയതിനെ കുറിച്ച് അന്വേഷണം നടത്തണമെന്നും എം.ടി രമേശ് ആവശ്യപ്പെട്ടു.

സെക്ര​േട്ടറിയറ്റിനു മുന്നിലെ ബി.ജെ.പി സമര പന്തലിനടുത്ത്​​ ദേഹത്ത്​ തീ കൊളുത്തി ആത്മഹത്യക്കു ശ്രമിച്ച വേണുഗോപാലൻ നായരുടെ ആത്മഹത്യക്ക്​ ബി.ജെ.പിയുടെ ശബരിമല സമരവുമായി ബന്ധമില്ലെന്നാണ്​ പൊലീസ് വ്യക്തമാക്കിയത്. വേണുഗോപാലൻ നായർക്ക്​ രാഷ്​ട്രീയ ബന്ധങ്ങളില്ല. അദ്ദേഹം ജീവിത നൈരാശ്യം മൂലമാണ്​ ആത്മഹത്യ ചെയ്​തത്​. തീ ദേഹത്ത്​ പടർന്ന്​ പിടിച്ചത്​ മൂലമുണ്ടായ മരണ വെപ്രാളത്തിലാണ്​ സമര പന്തലിലേക്ക്​ ഒാടിയതെന്നാണ്​ അദ്ദേഹം മൊഴി നൽകിയതെന്നും പൊലീസ്​ പറഞ്ഞത്.

വ്യാഴാഴ്​ച പുലർച്ചെ രണ്ട്​ മണിയാടെയായിരുന്നു സെക്ര​േട്ടറിയറ്റിനു മുന്നിൽ ബി.ജെ.പി നേതാവ്​ സി.കെ പത്​മനാഭൻ നിരാഹാര സമരമിരിക്കുന്ന പന്തലിനു സമീപം മുട്ടട സ്വദേശിയായ വേണുഗോപാലൻ നായർ ആത്​മഹത്യാശ്രമം നടത്തിയത്​. സമരപ്പന്തലിന്​ എതിർവശത്തെ ക്യാപിറ്റൽ ടവറിനു മുന്നിൽ നിന്ന്​ തീ കൊളുത്തിയ ശേഷം സമരപ്പന്തലിലേക്ക്​ ഒാടിയടുക്കുകയായിരുന്നു.

പൊലീസും സമരപ്പന്തലില്‍ ഉണ്ടായിരുന്നവരും ചേര്‍ന്ന് തീ കെടുത്തി ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വൈകുന്നേരം നാല്​ മണിയോടെ മരിക്കുകയായിരുന്നു.

Tags:    
News Summary - mt-ramesh-venugopalan-nair -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.