Posted On
date_range Updated On
date_range ആയിശയും റുമൈസയും തൊഹാനിയും നയിക്കും; എം.എസ്.എഫിന് മൂന്ന് വനിത ഭാരവാഹികൾ
കോഴിക്കോട്: മൂന്ന് വനിത ഭാരവാഹികളെ പ്രഖ്യാപിച്ച് ചരിത്രം കുറിച്ച് ലീഗിന്റെ വിദ്യാർഥി സംഘടനയായ എം.എസ്.എഫ്. പി.എച്ച്. ആയിശാബാനു, റുമൈസ റഫീഖ്, അഡ്വ. കെ. തൊഹാനി എന്നിവരാണ് പുതിയ ഭാരവാഹികൾ. ആദ്യമായാണ് എം.എസ്.എഫ് വനിതകളെ സംസ്ഥാന ഭാരവാഹികളാക്കുന്നത്.
നേരത്തേ ഫാത്തിമ തഹ്‌ലിയ ദേശീയ വൈസ് പ്രസിഡന്റ് ആയിരുന്നു. ആയിശ ബാനുവിനെ സംസ്ഥാന വൈസ് പ്രസിഡന്റായും അഡ്വ. തൊഹാനിയെയും റുമൈസ റഫീഖിനെയും സംസ്ഥാന സെക്രട്ടറിമാരുമായാണ് നിയമിച്ചിരിക്കുന്നത്. റുമൈസ റഫീഖ് സംസ്ഥാന ജനറൽ സെക്രട്ടറിയും തൊഹാനി ഹരിതയുടെ മലപ്പുറം ജില്ലാ പ്രസിഡന്റുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.