കോഴിക്കോട്: എൻ.സി.ഇ.ആർ.ടി പാഠപുസ്തകത്തിൽനിന്ന് മുഗളന്മാരുടെ ചരിത്രം വെട്ടിമാറ്റിയത് അപലപനീയമെന്ന് നിയമസഭ സ്പീക്കർ എ.എൻ. ഷംസീർ. രാജ്യത്തിന്റെ ചരിത്രത്തെ ഫാഷിസ്റ്റുവത്കരിക്കാനുള്ള നീക്കങ്ങളാണ് കേന്ദ്രസർക്കാറിന്റെ ഭാഗത്തുനിന്നുണ്ടാകുന്നതെന്നും അദ്ദേഹം കോഴിക്കോട്ട് മാധ്യമങ്ങളോട് പറഞ്ഞു. ഇന്ത്യയുടെ മഹിതമായ ചരിത്രം വക്രീകരിക്കാനാണ് ശ്രമം. ഇതിനെതിരെ പ്രതിഷേധമുയരണം. മുഖ്യമന്ത്രിയുടെ അത്താഴവിരുന്ന് സംബന്ധിച്ച് മാധ്യമങ്ങളിലൂടെ അറിഞ്ഞ വിവരമേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.