തൊടുപുഴ: വീട്ടിനുള്ളിൽ ഏഴു വയസ്സുകാരനെ തൂക്കിയെറിഞ്ഞ് കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ മാതാവിനൊപ്പം താമസിക്ക ുന്ന യുവാവ് അറസ്റ്റിൽ. തിരുവനന്തപുരം നന്ദൻകോട് സ്വദേശി അരുൺ ആനന്ദാണ് (36) പിടിയിലായത്. തലയോട്ടിക്ക് ഗുരുതര പ രിക്കേറ്റ കുട്ടിയെ കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കിയെങ്കിലും തീ വ്രപരിചരണ വിഭാഗത്തിൽ അതിഗുരുതരാവസ്ഥയിൽ തുടരുകയാണ്. തലയോട്ടി പൊട്ടി രക്തയോട്ടം നിലച്ച കുട്ടിയുടെ വയറിനും ഹൃദയത്തിനും ശരീരത്തിെൻറ 20ഓളം ഇടങ്ങളിലും ഗുരുതര പരിക്കേറ്റിട്ടുെണ്ടന്നും ന്യൂറോ വിഭാഗം മേധാവി ഡോ. ശ്രീകുമ ാര്‍ പറഞ്ഞു.
വെൻറിലേറ്ററിെൻറ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നത്. എടുത്തെറിഞ്ഞതുകൂടാതെ കുട്ടി യെ ഭിത്തിയിൽ തലചേർത്ത് ഇടിക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തതിനെ തുടർന്നാണ് തലയോട്ടിക്ക് ഗുരുതര ക്ഷതമേറ്റത്. കുട്ടിക്കൊപ്പം ആശുപത്രിയിൽ കഴിയുന്ന മാതാവും നാലുവയസ്സുള്ള ഇളയ കുട്ടിയും അരുണിനെതിരെ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്ന് തൊടുപുഴ ഡിവൈ.എസ്.പി കെ.പി. ജോസ് പറഞ്ഞു. വധശ്രമം, ഭീഷണിപ്പെടുത്തൽ, ജുവനൈൽ ജസ്റ്റിസ് ആക്ട് മുതലായ വകുപ്പുകൾ ചേർത്താണ് കേസ്. പ്രതിയെ ശനിയാഴ്ച കോടതിയിൽ ഹാജരാക്കും. സംഭവത്തില്‍ അടിയന്തരമായി റിപ്പോര്‍ട്ട് നൽകാൻ ഇടുക്കി ജില്ല ഭരണകൂടത്തോട് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുന്ന കുട്ടിക്ക് വിദഗ്ധ ചികിത്സയടക്കമുള്ള എല്ലാ സഹായവും നല്‍കാനും മുഖ്യമന്ത്രി നിര്‍ദേശിച്ചു.
ചികിത്സച്ചെലവും ഇളയ കുട്ടി ഉള്‍പ്പെടെ രണ്ടു കുട്ടികളുടെയും സംരക്ഷണവും സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് മന്ത്രി കെ.കെ. ൈശലജയും അറിയിച്ചു. ആരോഗ്യ, സാമൂഹികനീതി, വനിത ശിശുവികസന വകുപ്പുകൾ ഏകോപിച്ചാണ് ചികിത്സയും സംരക്ഷണവും ഏറ്റെടുക്കുക. സംഭവത്തില്‍ കര്‍ശന നടപടിയെടുക്കാന്‍ ഉദ്യോഗസ്ഥർക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സംഭവത്തിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷൻ ചെയർപേഴ്സൻ പി. സുരേഷ് സ്വമേധയാ കേസെടുത്തു.
ജില്ല കലക്ടർ, സംസ്ഥാന പൊലീസ് മേധാവി എന്നിവരിൽനിന്ന് റിപ്പോർട്ട് ആവശ്യപ്പെട്ടു. പൊലീസ് നടത്തുന്ന അന്വേഷണം കമീഷൻ സൂക്ഷ്മമായി നിരീക്ഷിക്കുകയും കുറ്റവാളിക്ക് പരമാവധി ശിക്ഷ ഉറപ്പുവരുത്തുകയും ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചു. ശിശുക്ഷേമ സമിതി ഉപാധ്യക്ഷന്‍ അഡ്വ. കെ.എസ്. അരുണ്‍കുമാര്‍ കുട്ടിയെ സന്ദര്‍ശിച്ചു. ആരോഗ്യനിലയെക്കുറിച്ചുള്ള റിപ്പോര്‍ട്ട് കലക്ടര്‍ക്ക് നല്‍കിയതായും അദ്ദേഹം പറഞ്ഞു.
അരുൺ ആനന്ദ് കൊലപാതകക്കേസിലും പ്രതി
തിരുവനന്തപുരം: തൊടുപുഴയില്‍ ഏഴ് വയസ്സുകാരനെ അതിക്രൂരമായി മര്‍ദിച്ച അരുണ്‍ ആനന്ദ് തലസ്ഥാനത്ത് കൊലപാതകമടക്കമുള്ള കേസുകളിലെ പ്രതി. ലഹരി ഉപയോഗിച്ചുള്ള തര്‍ക്കങ്ങള്‍ക്കിടയിലാണ് സംഭവങ്ങളുണ്ടായതെന്നും പൊലീസ് പറയുന്നു. 10 വര്‍ഷത്തിനിടെ നഗരത്തിലെ വിവിധ പൊലീസ് സ്‌റ്റേഷനുകളിൽ ഏഴ് കേസുകളിലെ പ്രതിയാണ് ഇയാള്‍.
2008ല്‍ ജഗതിയില്‍ സുഹൃത്തായ വിജയരാഘവനെ കുപ്പികൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ മൂന്നാം പ്രതിയാണ് അരുണ്‍. ഈ കേസില്‍ കോടതി വെറുതെ വിട്ടു. നന്തൻകോട് സ്വദേശിയായ അരുൺ, താമസിച്ചിരുന്നതിന് സമീപത്തെ ഫ്ലാറ്റ് അടിച്ചു തകര്‍ത്ത് ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിലും പ്രതിയാണ്. 2007 ലായിരുന്നു സംഭവം. 2014 ലും 2015 നും ഫോര്‍ട്ട് സ്റ്റേഷനിലും സമാനമായ രണ്ട് കേസുകള്‍ ഇയാള്‍ക്കെതിരെയുണ്ട്. വലിയതുറയിലും വിഴിഞ്ഞത്തും മൂന്ന് കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇയാളുടെ പൂര്‍വകാല പ്രവര്‍ത്തനങ്ങൾ പൊലീസ് അന്വേഷിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.